
ദില്ലി: ഇന്ത്യൻ സൈന്യത്തിനായി അപ്പാച്ചെ ഹെലികോപ്റ്ററുകളുമായി എത്തിയ ചരക്കുവിമാനത്തിന് തുർക്കി വ്യോമപാത നിഷേധിച്ചെന്ന് റിപ്പോർട്ട്. എട്ട് ദിവസം ബ്രിട്ടനിലെ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് വിമാനത്താവളത്തിൽ തങ്ങിയ വിമാനം ഒടുവിൽ യുഎസിലേക്ക് പറന്നു. ജർമനിയിലെ ലൈപ്സിഗിൽ നിന്ന് അരിസോണയിലെ മെസാ ഗേറ്റ്‌വേ (ഫീനിക്സ് മെസാ) വിമാനത്താവളത്തിലെത്തിയ എഎൻ-124 യുആർ-82008 വിമാനത്തിനാണ് തുർക്കി അനുമതി നിഷേധിച്ചത്. ഇന്ത്യൻ കരസേനയ്‌ക്കുള്ള മൂന്ന് AH 64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുമായി ഈ മാസം ഒന്നിനാണ് വിമാനം പുറപ്പെട്ടത്. ഇന്ധനം നിറക്കുന്നതിന് ബ്രിട്ടനിലെ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിന് പിന്നീട് തുർക്കി വ്യോമപാത നിഷേധിച്ചുവെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞത്. മറ്റൊരു വ്യോമപാതയിലൂടെ ഹെലികോപ്റ്ററുകൾ ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
കരാറിന്റെ ഭാഗമായി ആറ് AH 64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ ഇന്ത്യക്ക് നൽകാമെന്ന് ബോയിങ് സമ്മതിച്ചിരുന്നു. ജൂലൈയിൽ മൂന്ന് ഹെലികോപ്റ്ററുകൾ കൈമാറി. അന്ന് വ്യോമപാത ഉപയോഗിക്കാൻ തുർക്കി അനുമതി നൽകി. എന്നാൽ, ബാക്കി മൂന്ന് ഹെലികോപ്ടറുകൾ കൂടി കൊണ്ടുവരുന്നതിനിടെയാണ് തുർക്കി ഇടപെട്ട്. ഇതോടെ കോപ്ടറുകൾ ഇന്ത്യയിലേക്ക് എത്തുന്നത് വൈകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam