ബിഹാറിൽ ഇടം പിടിച്ച് ഇടത്: മത്സരിച്ച 19 സീറ്റിൽ സിപിഐഎംഎൽ ലീഡ് 14 ഇടത്ത്

Published : Nov 10, 2020, 11:48 AM ISTUpdated : Nov 10, 2020, 11:51 AM IST
ബിഹാറിൽ ഇടം പിടിച്ച് ഇടത്: മത്സരിച്ച 19 സീറ്റിൽ സിപിഐഎംഎൽ ലീഡ് 14 ഇടത്ത്

Synopsis

തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന കണക്ക് അനുസരിച്ച് 14 ഇടത്താണ് സിപിഐ എംഎൽ ലീഡ് ചെയ്യുന്നത്. 

ബിഹാര്‍: വോട്ടണ്ണൽ തുടങ്ങി മൂന്നര മണിക്കൂര്‍ പിന്നിടുമ്പോൾ തെരഞ്ഞെടുപ്പ് ്കമ്മീഷൻ നൽകുന്ന കണക്ക് അനുസരിച്ച് ഇടത് പാര്‍ട്ടികൾക്കാതെ 19 ഇടത്ത് ലീഡ് . 19 സീറ്റിൽ മത്സരിച്ച സിപിഐഎംഎൽ 14 ഇടത്താണ് ലീഡ് നിലനിര്‍ത്തുന്നത്. സിപിഎം രണ്ട് സീറ്റിലും സിപിഎ മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. സിപിഎം 4, സിപിഐ 6, സിപിഐഎംഎൽ 19, ആകെ 29 മണ്ഡലങ്ങളിലാണ് ഇടത് പാര്‍ട്ടികൾ ഇത്തവണ മത്സരിക്കുന്നത്.

വലിയ നഷ്ട കണക്കുകളിലേക്ക് കോൺഗ്രസ് കൂപ്പുകുത്തുമ്പോൾ ഇടത് പാര്‍ട്ടികൾ മെച്ചപ്പെട്ട ഫലം ബിഹാറിൽ ഉണ്ടാക്കുന്നു എന്ന സൂചനയാണ് ഈ ഘട്ടത്തിൽ പുറത്ത് വരുന്നത്. 19 സീറ്റിൽ മത്സരിച്ച സിപിഐഎംഎൽ ലീഡ് 13 സീറ്റിൽ ലീഡ് ചെയ്യുകയാണ്. ആറിടത്ത് മാത്രമാണ് പിന്നിൽ നിൽക്കുന്നത്. പ്രധാന സ്ഥാനാര്ത്ഥികളെല്ലാം ലീഡ് നിലനിര്‍ത്തുകയാണ് . മൂന്ന് സിറ്റിംഗ് സീറ്റുകളാണ് സിപിഐഎംഎല്ലിന് ബിഹാറിൽ ഉണ്ടായിരുന്നത് .ഈ മൂന്നിടത്തും സിപിഎഎംഎൽ സ്ഥാനാര്‍ത്ഥികൾ ലീഡ് നിലനിര്‍ത്തുന്നുണ്ട് 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഊര്‍ജ സ്രോതസുകള്‍ക്കുനേരെയുള്ള ആക്രമണത്തിൽ കടുത്ത ആശങ്കയുമായി ഇന്ത്യ; ഇറാൻ പ്രസിഡന്‍റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
സിഎസ്ഐ ദക്ഷിണ കേരള മഹാഇടവകയ്ക്ക് പുതിയ ഇടയൻ; റവ.പ്രിൻസ്റ്റൺ ബെൻ പുതിയ ബിഷപ്പ്