ബിഹാർ എക്സിറ്റ് പോൾ ഫലം പുറത്ത്; എൻഡിഎയ്ക്ക് അധികാരത്തുടർച്ച, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ താല്പര്യപ്പെടുന്നത് തേജസ്വി യാദവിനെയെന്നും പോൾ

Published : Nov 11, 2025, 06:45 PM ISTUpdated : Nov 11, 2025, 09:59 PM IST
Bihar Assembly election Nitish Kumar vs Tejashwi

Synopsis

പീപ്പിൾസ് പൾസിന്റെ സർവ്വേ പ്രകാരം ബിഹാറിൽ എൻഡിഎയ്ക്ക്  അധികാരത്തുടർച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്. എൻഡിഎക്ക് 46.2% വോട്ടുകൾ ലഭിക്കുമെന്നും 133-159 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നുമാണ് പ്രവചിക്കുന്നത്. 

ദില്ലി: ബിഹാറിൽ എൻഡിഎ ഭരണം തുടരുമെന്ന് എക്സിറ്റ് പോൾ പ്രവചനം. പുറത്ത് വന്ന ഒരു പ്രവചനവും മഹാസഖ്യത്തിന് സാധ്യത പറയുന്നില്ല. അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ 69 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.

ബിഹാറിൽ എൻഡിഎ തന്നെയെന്ന് പ്രവചനം. ഇന്ന് പുറത്ത് വന്ന 7 എക്സിറ്റ് പോൾ ഫലങ്ങളും എൻഡിഎ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്കെന്ന് പ്രവചിക്കുന്നു. 133 മുതൽ 167 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. മാട്രിസ് ഐഎഎൻഎസ് സർവേയാണ് എൻഡിഎക്ക് 167 സീറ്റുകൾ വരെ പ്രവചിക്കുന്നത്. മഹാസഖ്യവും ഒരു പ്രവചനത്തിൽ പോലും കേവല ഭൂരിപക്ഷത്തിനടുത്തെത്തുന്നില്ല. മഹാസഖ്യം അധികാരത്തിൽ വരില്ലെന്ന് പറയുമ്പോഴും തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് താൽപര്യപ്പെടുന്ന ചെറിയ വിഭാഗമുണ്ടെന്ന് ചില സർവേകൾ ചൂണ്ടിക്കാട്ടുന്നു. പതിനായിരം രൂപ അക്കൗണ്ടിലേക്കെത്തിച്ചതടക്കം സ്ത്രീകൾക്കായി നടത്തിയ പ്രഖ്യാപനങ്ങളാണ് എൻഡിഎക്ക് അനുകൂലമായതെന്നാണ് സർവേകളിലെ വിലയിരുത്തൽ.

അതേസമയം, ആദ്യ ഘട്ട പോളിംഗ് ശതമാന റെക്കോർഡിനെ മറികടക്കുന്നതായി അവസാനഘട്ടത്തിലെ പോളിംഗ് നിരക്ക്. ആദ്യഘട്ടത്തിൽ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെങ്കിൽ രണ്ടാംഘട്ടത്തിൽ അത് 69 ശതമാനമായി. പോളിംഗ് ശതമാനം പരിശോധിച്ചാൽ ന്യൂനപക്ഷ മേഖലയായ സീമാഞ്ചലിലെ മണ്ഡലങ്ങളിലാണ് കൂടുതൽ വോട്ടിംഗ് നടന്നത്. മഹാസഖ്യം പ്രതീക്ഷ വെക്കുന്ന ഈ മേഖലയിൽ കഴിഞ്ഞ തവണ പക്ഷേ എൻഡിഎയാണ് മുന്നിലെത്തിയത്. എൻഡിഎ കേന്ദ്രങ്ങളായ ചമ്പാരൻ മേഖലകളിലെ ബൂത്തുകളിലും നല്ല പോളിംഗ് രേഖപെടുത്തി. കഴിഞ്ഞ തവണ 122 ൽ 62 സീറ്റുകൾ നേടി എൻഡിഎ രണ്ടാംഘട്ടത്തിൽ മേൽക്കൈ നേടി. 49 സീറ്റാണ് മഹാസഖ്യത്തിന് കിട്ടിയത്.

Matrize IANS SURVEY

NDA 147 -167

IND 70 - 90

Peoples insight

NDA 133-148

IND- 87-102

CHANAKYA STRATEGIES

NDA 130 - 138

MAHA SAGHYAM 100-108

Dainik Bhaskar

NDA 145 -160

MAHA SAGHYAM- 73-91

JSP- 0

Oth 5 -10

JVC

NDA- 135-150

​INDIA- 88-103

JSP- 0-1

OTH- 3-6

P MARQ

NDA- 142- 162

MAHA SAKHYAM -80- 98

JSP- 1-4

OTH - 0-3

രണ്ടാംഘട്ട പോളിംഗ് അവസാനിച്ചു

ബിഹാറിൽ രണ്ടാംഘട്ട പോളിംഗ് അവസാനിച്ചു. 5 മണി വരെ 67.14% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ആദ്യഘട്ട പോളിംഗിനെ മറികടന്ന് ബിഹാറിൽ രണ്ടാംഘട്ട പോളിംഗ് ശതമാനം റെക്കോർഡ് പിന്നിട്ടിരിക്കുകയാണ്. 64.66% ആണ് ഒന്നാംഘട്ടത്തിൽ രേഖപ്പെടുത്തിയത്. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടം പോളിംഗ് നടന്നത്. 45,339 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചത്. 1302 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു. ഉച്ചയോടെ 60.40 % പോളിംഗ് രേഖപ്പെടുത്തിയിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെ പോളിം​ഗ് 67.14ശതമാനത്തിലേക്ക് കടക്കുകയായിരുന്നു. ദില്ലി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളുടെ സുരക്ഷ കൂട്ടിയിരുന്നു. ആദ്യഘട്ടത്തിൽ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു