
ദില്ലി: ബിഹാറിൽ രണ്ടാംഘട്ട പോളിംഗ് അവസാനിച്ചു. 5 മണി വരെ 67.14% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ആദ്യഘട്ട പോളിംഗിനെ മറികടന്ന് ബിഹാറിൽ രണ്ടാംഘട്ട പോളിംഗ് ശതമാനം റെക്കോർഡ് പിന്നിട്ടിരിക്കുകയാണ്. 64.66% ആണ് ഒന്നാംഘട്ടത്തിൽ രേഖപ്പെടുത്തിയത്. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടം പോളിംഗ് നടന്നത്. 45,339 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചത്. 1302 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു. ഉച്ചയോടെ 60.40 % പോളിംഗ് രേഖപ്പെടുത്തിയിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെ പോളിംഗ് 67.14ശതമാനത്തിലേക്ക് കടക്കുകയായിരുന്നു.
അതേസമയം, ദില്ലി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളുടെ സുരക്ഷ കൂട്ടിയിരുന്നു. ആദ്യഘട്ടത്തിൽ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. പോളിംഗിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങളും വൈകുന്നേരത്തോടെ പുറത്ത് വരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam