കശ്മീരി സഹോദരിമാരെ വിവാഹം കഴിച്ച ബിഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍; തട്ടിക്കൊണ്ടുപോയതെന്ന് പരാതി

Published : Aug 29, 2019, 08:10 PM IST
കശ്മീരി സഹോദരിമാരെ വിവാഹം കഴിച്ച ബിഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍; തട്ടിക്കൊണ്ടുപോയതെന്ന് പരാതി

Synopsis

സഹോദരിമാരെ തട്ടിക്കൊണ്ടുപോയതല്ലെന്നും ഇവര്‍ തങ്ങളുടെ ഭാര്യമാരാണെന്നും യുവാക്കള്‍ പൊലീസിനോട് പറഞ്ഞു.

പട്ന: കശ്മീരി സഹോദരിമാരെ വിവാഹം കഴിച്ച ബിഹാര്‍ സ്വദേശികളായ സഹോദരങ്ങള്‍ അറസ്റ്റില്‍. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതാണെന്ന് ഇവരുടെ പിതാവ് നല്‍കിയ പരാതിയില്‍ ജമ്മുകശ്മീര്‍ പൊലീസാണ് യുവാക്കളെ പിടികൂടിയതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.  

ബിഹാറിലെ രാംവിഷ്ണുപുര്‍ സ്വദേശികളായ പര്‍വേസ്, തവ്റേജ് ആലം എന്നിവരെയാണ് കശ്മീര്‍ പൊലീസ് ബിഹാറിലെത്തി അറസ്റ്റ് ചെയ്തത്. സഹോദരിമാരെ തട്ടിക്കൊണ്ടുപോയതല്ലെന്നും ഇവര്‍ തങ്ങളുടെ ഭാര്യമാരാണെന്നും യുവാക്കള്‍ പൊലീസിനോട് പറഞ്ഞു. മരപ്പണിക്കാരായ യുവാക്കള്‍ കശ്മീരിലെ റംബാനില്‍ ജോലിക്ക് പോയിരുന്നു. അവിടെ വെച്ച് യുവതികളുമായി പ്രണയത്തിലാകുകയായിരുന്നു.  പിന്നീട് ഇവര്‍ വിവാഹിതരായി. കശ്മീരില്‍ നിന്ന് മടങ്ങിയപ്പോള്‍ ഭാര്യമാരെയും ബിഹാറിലേക്ക് കൊണ്ടുപോയി.

എന്നാല്‍ യുവതികളുടെ പിതാവ് ഇവരെ തട്ടിക്കൊണ്ടുപോയതാണെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.  യുവതികളുടെ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്നാണ് പ്രതികള്‍ പറയുന്നതെന്നും ജമ്മുകശ്മീര്‍ സംഘം ബിഹാറിലെത്തി സഹോദരങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും സുപൗല്‍ ഡിവൈഎസ്പി വിദ്യാസാഗര്‍ പറഞ്ഞു.  


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോഹൻലാലിന് ആശ്വാസം; വ്യക്തി അവകാശം ലംഘിച്ച ലിങ്കുകൾ നീക്കണം: നടപടിയുമായി ദില്ലി ഹൈക്കോടതി, നീക്കേണ്ടത് യൂട്യൂബ് ഇൻസ്റ്റ​ഗ്രാം ലിങ്കുകൾ
എഐഎഡിഎംകെയുടെ സീറ്റ് വിഭജനത്തിൽ അണ്ണാമലൈയ്ക്ക് അമർഷം, മത്സരിക്കാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു