
പാറ്റ്ന : ജിഎസ്ടി സംസ്ഥാനത്തിന് തന്നെ ലഭിക്കാൻ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വസ്തുക്കൾ ഒഴിവാക്കണമെന്ന് ബിഹാര്‍ വ്യവസായ മന്ത്രി സമീര്‍ മഹാസേത്. ഹാജിപൂരിൽ ഒരു വ്യവസായ സ്ഥാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളിൽ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുക, അതിനായി വയറുവേദനയാണെന്ന് പറയാമെന്നും മന്ത്രി ഉപദേശിച്ചു.
ബിഹാറിൽ തന്നെ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കൂ. ഇത് സംസ്ഥാനത്തിന്റെ ഉത്പാദനം കൂട്ടുകയും ജിഎസ്ടിയിൽ നിന്നുള്ള വരുമാനം സംസ്ഥാനത്തിന് തന്നെ ലഭിക്കാൻ സഹായിക്കുകയും ചെയ്യും. മറ്റൊരു സംസ്ഥാനത്തിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുമ്പോൾ വരുമാനം ജിഎസ്ടിു രൂപത്തിൽ ആ സംസ്ഥാനത്തിലേക്കാണ് പോവുക. അതുകൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്നവ ഒഴിവാക്കുക. ഒരു മന്ത്രി എന്ന നിലയിൽ താനിത് പറയുന്നത് മോശമാണ്, എന്നാൽ തങ്ങൾക്ക് വേണ്ടത് ചെയ്യാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം രാജ്യത്തെ എല്ലാ പ്രാദേശിക പാര്‍ട്ടികളെയും തകര്‍ക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ഈ അടുത്തായി ബിഹാറിലെ ഒരു ബിജെപി നേതാവ് പറഞ്ഞത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാറിൽ എൻഡിഎ സംഖ്യം തകര്‍ന്നത്. എൻഡിഎയിൽ നിന്ന് പുറത്തുപോയ ജെഡിയു (ജനതാ ദൾ യുനൈറ്റഡ്) ആര്‍ജെഡി (രാഷ്ട്രീയ ജനതാ ദൾ)യുമായി ചേര്‍ന്ന് വീണ്ടും മഹാഗത്ബന്ധൻ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.