ഇഡി അന്വേഷണം വേണോ എന്ന് റിപ്പോർട്ടിന് ശേഷമായിരിക്കും തീരുമാനം. ചമ്പത് റായിക്കെതിരെ കേസെടുക്കുന്നതിലും റിപ്പോർട്ട് നിർണ്ണായകമാകും.

അയോധ്യ: അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ എസ്ഐടി റിപ്പോർട്ട് തിങ്കളാഴ്ച സർക്കാരിന് നൽകിയേക്കും. ട്രസ്റ്റിൻറെ കണക്കുകൾ എസ്ഐടി പരിശോധിച്ചു. ഇഡി അന്വേഷണം വേണോ എന്ന് റിപ്പോർട്ടിന് ശേഷമായിരിക്കും തീരുമാനം. ചമ്പത് റായിക്കെതിരെ കേസെടുക്കുന്നതിലും റിപ്പോർട്ട് നിർണ്ണായകമാകും. 

അയോധ്യ ക്ഷേത്രക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രത്യേക സംഘത്തിന്‍റെ അന്വേഷണം കൂടുതല്‍ ജീവനക്കാരിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിനിടെ ക്ഷേത്രത്തില്‍ കാണിക്ക എണ്ണുന്ന 23 ജീവനക്കാര്‍ രാജി വച്ചു. കൊള്ളയെ കുറിച്ച് പരാമര്‍ശിക്കാതെ അയോധ്യയില്‍ നടന്ന ജനസഭയില്‍ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് കടന്നാക്രമണം നടത്തി.