
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. കോൺഗ്രസിനുള്ളിലെ ബിജെപി സ്ലീപ്പിംഗ് സെല്ലിൽ ബർത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് തരൂരെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിനുള്ളിൽ ബിജെപി സ്ലീപ്പിംഗ് സെല്ലുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആശങ്ക നിസാരമല്ല. തീവ്രവാദത്തിനെതിരായ പോരാട്ടം പാർട്ടി നേട്ടത്തിനായി ബിജെപി ഉപയോഗിക്കുകയാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
തരൂർ വിവാദത്തിൽ മറുപടി പറയേണ്ടത് ദേശീയ നേതൃതം ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. തരൂർ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ആണ്. സംസ്ഥാന നേതൃത്വം പ്രതികരിക്കേണ്ടതില്ല. ദേശീയ നേതൃത്വത്തിന്‍റെ നിലപാട് ആണ് ഞങ്ങളുടേത്. വിവാദം സംസ്ഥാന രാഷ്ട്രീയത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായി വിദേശരാജ്യത്തേക്കയക്കുന്ന സര്‍വകക്ഷി പ്രതിനിധി സംഘത്തിലെ പ്രാതിനിധ്യത്തെ ചൊല്ലി കോണ്‍ഗ്രസും ശശി തരൂരും തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയാണ്. പാര്‍ട്ടി നല്‍കിയ പേരുകള്‍ അവഗണിച്ച് ശശി തരൂരിനെ ഒരു സംഘത്തിന്‍റെ നേതൃസ്ഥാനത്ത് സര്‍ക്കാര്‍ നിയമിച്ചതിലെ കടുത്ത അതൃപ്തി കോണ്‍ഗ്രസ് പരസ്യമാക്കി.രാഷ്ട്രീയത്തേക്കാള്‍ വലുത് രാഷ്ട്രമാണെന്ന് ആവര്‍ത്തിച്ച തരൂര്‍ സര്‍ക്കാരിന്‍റെ ക്ഷണം അഭിമാനത്തോടെ സ്വീകരിച്ചെന്നും, മൂല്യമുള്ള തന്നെ ആര്‍ക്കും അപമാനിക്കാനാവില്ലെന്നും തിരിച്ചടിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam