
കൊച്ചി: ബി.ഐ.എസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് (BIS Mark-ഐ.എസ്.ഐ (ISI) മാര്‍ക്ക്) ഇല്ലാത്ത കളിപ്പാട്ടങ്ങള്‍ വിറ്റതിനെ തുടര്‍ന്ന് കളിപ്പാട്ട (Toys) റീട്ടെയില്‍ സ്റ്റോറില്‍ (Retail store) ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ കൊച്ചി ബ്രാഞ്ച് ഓഫീസ് റെയ്ഡ് നടത്തി. കൊച്ചിയിലെ ഫ്രീസ്ബീ എന്ന സ്റ്റേറിലാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ഐ.എസ്.ഐ മുദ്രയില്ലാത്ത വിവിധതരം കളിപ്പാട്ടങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു. കുറ്റക്കാര്‍ക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് 2021 ജനുവരി 1 മുതല്‍ കളിപ്പാട്ടങ്ങള്‍ നിര്‍ബന്ധിത സര്‍ട്ടിഫിക്കേഷന്റെ കീഴില്‍ കേന്ദ്രം കൊണ്ടുവന്നിട്ടുണ്ട്. ഐ.എസ്.ഐ മാര്‍ക്ക് ഇല്ലാതെ ഇവ നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതും കുറഞ്ഞത് 2 ലക്ഷം രൂപ പിഴയോ 2 വര്‍ഷം വരെ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്.
ഉപഭോക്താക്കള്‍ ഐ.എസ്.ഐ മാര്‍ക്കും ലൈസന്‍സ് നമ്പറും അടയാളപ്പെടുത്തിയ കളിപ്പാട്ടങ്ങള്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണമെന്നും ലൈസന്‍സിന്റെ ആധികാരികത പരിശോധിക്കാനും പരാതിയുണ്ടെങ്കില്‍ അറിയിക്കാനും ബിസ് കെയര്‍ എന്ന ആപ്പ് ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam