
ചെന്നൈ: സഭയിൽ മാറ്റങ്ങൾക്കായുള്ള നിയോഗം എന്ന് സിഎസ്ഐ മോഡറേറ്റർ തെരഞ്ഞെടുപ്പിൽ പുതിയ മോഡറേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് റൂബൻ മാർക്ക്. ദക്ഷിണ കേരള മഹായിടവകയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും. അനുരജ്ഞനം ഇല്ലാതെ സഭയ്ക്ക് നിലനിൽപ്പില്ലെന്നും ബിഷപ്പ് റൂബൻ മാർക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
സിഎസ്ഐ മോഡറേറ്റർ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിനാണ് വിജയം. ആന്ധ്ര കരിംനഗർ ബിഷപ്പും നിലവിൽ ഡെപ്യൂട്ടി മോഡറേറ്ററും ആണ് ബിഷപ്പ് റൂബൻ മാർക്ക്. തെരഞ്ഞെടുപ്പിൽ തിരുത്തൽവാദികൾക്ക് വൻതിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. വെല്ലൂർ ബിഷപ്പ് ശർമ നിത്യാനന്ദം പരാജയപ്പെട്ടു. ധർമരാജ് റസാലം പക്ഷക്കാരനാണ് റൂബൻ മാർക്ക്. 77 വോട്ടിന്റെ ഭൂരിപക്ഷം (192-115 ) ആണ് റൂബൻ മാർക്ക് നേടിയത്. സഭയിലെ അഴിമതി ഇല്ലാതാക്കും എന്ന വാഗ്ദാനവുമയാണ് ശർമ മത്സരിച്ചത്. അനുയായികൾ പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam