വീടിന് മുന്നിൽനിൽക്കെ ബിജെപി നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊലപ്പെടുത്തി

Published : Nov 07, 2022, 08:51 PM ISTUpdated : Nov 07, 2022, 08:53 PM IST
വീടിന് മുന്നിൽനിൽക്കെ ബിജെപി നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊലപ്പെടുത്തി

Synopsis

കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ കാരണമാണെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. കുടുംബാം​ഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ വർഷവും സ‍ഞ്ജീവ് മിശ്രക്കെതിരെ വധശ്രമമുണ്ടായിരുന്നു.

പട്ന: ബിഹാറിൽ ബിജെപി നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊലപ്പെടുത്തി. കട്ടിഹാർ ജില്ലയിലെ ബിജെപി നേതാവ് സഞ്ജീവ് മിശ്രയാണ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലായെത്തിയ നാലം​ഗ സംഘം പോയിന്റ് ബ്ലാങ്കിൽ വെടിവെക്കുകയായിരുന്നു. പട്ടാപ്പകൽ ആയിരുന്നു സംഭവം. വീടിന് മുന്നിൽ നിൽക്കുമ്പോഴാണ് അക്രമികൾ വെടിവെച്ചത്. വെടിവെച്ചതിന് ശേഷം സംഘം കടന്നുകളഞ്ഞു. ബൽറാംപുരിനടുത്ത് രാവിലെ എട്ടിനും ഒമ്പതിനും ഇടയിലാണ് സംഭവം. വെടിയൊച്ച കേട്ട് കുടുംബാം​ഗങ്ങൾ ഓടിയെത്തി ആശുപത്രിയിലെത്തിച്ചു. എന്നാൽ, ആശുപത്രിയിലെത്തും മുമ്പേ മരിച്ചെന്ന് ഡോക്ടർമാർ പറഞ്ഞു.

സംഭവത്തെ തുടർന്ന് ബിജെപി പ്രവർത്തകർ റോഡുപരോധിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. പ്രദേശത്തെ ക്രമസമാധാന നില പാലിക്കാൻ പൊലീസ് സംഘത്തെ നിയോ​ഗിച്ചതായി ഉന്നത ഉദ്യോ​ഗസ്ഥർ അറിയിച്ചു. മൃതശരീരം പോസ്റ്റ്മോർട്ടത്തിനയച്ചു. കൊലക്ക് പിന്നിൽ നാല് പേരാണോ രണ്ട് പേരാണോ എന്നതിൽ സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. ചില ദൃക്സാക്ഷികൾ രണ്ടെന്നും ചിലർ നാലെന്നും പറഞ്ഞെന്ന് പൊലീസ് പറയുന്നു. കുറ്റവാളികളെ പിടിക്കാൻ പ്രദേശത്തെ സിസിടിവി പരിശോധിക്കും. അക്രമികൾ ബം​ഗാളിലേക്ക് കടന്നെന്നാണ് സൂചനയെന്നും പൊലീസ് പറഞ്ഞു. നാല് ശൂര്യമായ കാർട്രിഡ്ജസുകൾ സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തു.

കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ കാരണമാണെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. കുടുംബാം​ഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ വർഷവും സ‍ഞ്ജീവ് മിശ്രക്കെതിരെ വധശ്രമമുണ്ടായിരുന്നു. ഉന്നത ബിജെപി നേതാക്കൾ അടക്കം മിശ്രയുടെ മരണത്തിൽ അനുശോചനവുമായി രം​ഗത്തെത്തി. മഹാസഖ്യം അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് ബിജെപി നേതാക്കൾക്കെതിരെ ആക്രമണം വർധിക്കുകയാണെന്ന് ബിജെപി വക്താവ് നിഖിൽ ആനന്ദ് പറഞ്ഞു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ