യുപിയിൽ പൊലീസും ജനക്കൂട്ടവും ഏറ്റുമുട്ടി, സ്ത്രീകളടക്കമുള്ളവർക്ക് പൊലീസിന്റെ ക്രൂരമർദ്ദനം- വീഡിയോ

Published : Nov 07, 2022, 06:17 PM ISTUpdated : Nov 07, 2022, 06:19 PM IST
യുപിയിൽ പൊലീസും ജനക്കൂട്ടവും ഏറ്റുമുട്ടി, സ്ത്രീകളടക്കമുള്ളവർക്ക് പൊലീസിന്റെ ക്രൂരമർദ്ദനം- വീഡിയോ

Synopsis

 സ്ത്രീകളടക്കമുള്ളവരെ ക്രൂരമായി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന യുപി പൊലീസിന്റെ വീഡിയോ പുറത്തുവന്നു. വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി  


അംബേദ്കർ നഗർ:  സ്ത്രീകളടക്കമുള്ളവരെ ക്രൂരമായി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന യുപി പൊലീസിന്റെ വീഡിയോ പുറത്തുവന്നു. വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. തങ്ങൾക്കും വാഹനങ്ങൾക്കും നേരെ കല്ലേറുണ്ടായപ്പോൾ അത് പ്രതിരോധിക്കാൻ നേരിയ ബലപ്രയോഗം നടത്തുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന്റ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

അംബേദ്കർ നഗറിൽ ജോലി തടസപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും കാണിച്ചാണ് പൊലീസ് ജനക്കൂട്ടത്തിന് നേരെ ലാത്തി ചാർജ് നടത്തിയത്. ഇതോടെ ജനക്കൂട്ടവും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങി.  സംഘർഷത്തിൽ അഞ്ച് സ്ത്രീകൾക്കും നാല് പൊലീസുകാർക്കും പരിക്കേറ്റു. രണ്ട് പൊലീസ് വാഹനങ്ങളും തഹസിൽദാറുടെ ഔദ്യോഗിക വാഹനത്തിനും കേടുപാടുണ്ടായി. 

ഞായറാഴ്ചയാണ് സംഭവം നടന്നത്. വാസിദ്പുരിലെ അംബേദ്കർ പ്രതിമയ്ക്ക് ചുറ്റും കോർപ്പറേഷൻ മതിലുകെട്ടിയതിനെതിരെ സ്ത്രീകളടക്കം ഒരു കൂട്ടം പ്രതിഷേധവുമായി എത്തി. പ്രതിഷേധിച്ചെത്തിയവർ മതിൽ നിർമാണം തടസപ്പെടുത്തിയപ്പോൾ കോർപ്പറേഷൻ അധികൃതർ പൊലീസിന്റെ സഹായം തേടി. പൊലീസെത്തിയതോടെ പ്രതിഷേധക്കാർ പൊലീസിന് നേരെ തിരിഞ്ഞു. ഇതോടെ കയ്യിൽ കിട്ടിയ വടികളുമായി പൊലീസ് തിരിച്ചടിക്കുകയായിരുന്നു എന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. സ്ത്രീകളടക്കമുള്ളവർ വനിതാ പൊലീസുകാരെയടക്കം ആക്രമിച്ചുവെന്നും പൊലീസ് പറയുന്നു.

നേരത്തെ അംബേദ്കർ പ്രതിമയുടെ മേൽ അജ്ഞാതർ കറുത്ത പെയിന്റ് ഒഴിച്ചിരുന്നു. ഉതോടെയാണ് കോർപ്പറേഷൻ ചുറ്റും മതില് കെട്ടാൻ തീരുമാനിച്ചത്. പ്രതിമ നിലകൊള്ളുന്ന ഭൂമിയുമായി ബന്ധപ്പെട്ടും തർക്കങ്ങളുണ്ടെന്നാണ് വിവരം. പ്രതിമയിൽ പെയിറ്റ നടത്തിയ സംഭവത്തിലും പ്രതിഷേധത്തിനിടെയുള്ള സംഘർഷത്തിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പൊലീസിനെ കയ്യേറ്റം ചെയ്തെന്നുമാണ് പ്രതിഷേധക്കാർക്കെതിരെയുള്ള കേസ്.

Read more; വിവാഹാഭ്യർത്ഥന നിരസിച്ചു; യുപിയില്‍ 14 വയസുകാരിയെ അയല്‍വാസി കഴുത്ത് ഞെരിച്ച് കൊന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ