ബിഹാര്‍ ബിജെപി അധ്യക്ഷനും ഭാര്യയ്ക്കും അമ്മയ്ക്കും കൊവിഡ്

Web Desk   | Asianet News
Published : Jul 15, 2020, 01:30 PM IST
ബിഹാര്‍ ബിജെപി അധ്യക്ഷനും ഭാര്യയ്ക്കും അമ്മയ്ക്കും  കൊവിഡ്

Synopsis

കുടുംബത്തിലെ മറ്റുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.  

പാറ്റ്‌ന: രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതിനിടെ ബിഹാര്‍ ബിജെപി അധ്യക്ഷനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. സഞ്ജയ് ജയ്‌സ്വാലിനും കുടുംബത്തിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സഞ്ജയുടെ സഹോരന്‍ ഡോ. ദീപക് ജയ്‌സ്വാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. 

കുടുംബത്തിലെ മറ്റുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. കഴിഞ്ഞയാഴ്ച പാറ്റ്‌നയില്‍ നടന്ന പാര്‍ട്ടിയുടെ റീജ്യണല്‍ മീറ്റിംഗില്‍ സഞ്ജയ് പങ്കെടുത്തിരുന്നു. ബിഹാറില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 18853 ആയിരിക്കുകയാണ്. ദിവസം 1000 പേര്‍ക്കാണ് കഴിഞ്ഞ മൂന്ന് ദിവസമായി കൊവിഡ് ബാധിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിഐപി ജ്യോത്സ്യന്‍റെ അറസ്റ്റ്; രഹസ്യ ക്യാമറയിൽ ഞെട്ടിക്കുന്ന തെളിവുകൾ, ചോദ്യംചെയ്യലിന് ഹാജരാവാതെ മഹാരാഷ്ട്ര വനിതാ കമ്മീഷൻ മുൻ അധ്യക്ഷ
അസമിൽ ഏക സിവിൽ കോഡ് ഉറപ്പെന്ന് മോദിയുടെ ഗ്യാരണ്ടി; തേയില തോട്ടത്തിലുമെത്തി പ്രധാനമന്ത്രി, 'ചായ, അസമിൻ്റെ ആത്മാവ്'