
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നടത്തിയ പരാമർശത്തിൽ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബി ജെ പി. മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി വരുമെന്ന ഖർഗെയുടെ പരാമർശത്തിനെതിരെ പട്ന പൊലീസിൽ ബി ജെ പി നേതാക്കൾ പരാതി നൽകി. കേവലം ഒരുപ്രാദേശിക വിഷയമായി ഒതുക്കാതെ, രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് ബി ജെ പി തീരുമാനം. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി അധ്യക്ഷൻ നിതിൻ നവീൻ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ശിവരാജ് സിംഗ് ചൗഹാൻ ഉൾപ്പെടെയുള്ള മുതിർന്ന ബി ജെ പി നേതാക്കൾ കൂട്ടത്തോടെ ഖർഗെക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും ഖർഗെയുടെ വാക്കുകൾ അംഗീകരിക്കുന്നുണ്ടോ എന്നും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുമോ എന്നുമാണ് ബി ജെ പി നേതാക്കളുടെ ചോദ്യം.
ഖർഗെയുടെ പരാമർശം തികച്ചും വേദനയും ഞെട്ടലും ഉണ്ടാക്കുന്നതാണെന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചത്. കോൺഗ്രസ് നേതാക്കൾ മുൻപും മോദിയുടെ കുടുംബപശ്ചാത്തലത്തെയും മാതാവിനെയും അപമാനിച്ചിട്ടുണ്ടെന്നും, രാഷ്ട്രീയ എതിർപ്പുകൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് മാരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയമായും ധാർമ്മികമായും തകർന്ന കോൺഗ്രസ് ഇത്തരം നിലപാടുകൾ തുടരുമ്പോൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ തക്കതായ മറുപടി നൽകുമെന്ന് അമിത് ഷാ, പിയൂഷ് ഗോയൽ തുടങ്ങിയ കേന്ദ്ര നേതാക്കളും മുന്നറിയിപ്പ് നൽകി. അതേസമയം ഖർഗെയുടെ പരാമർശം ആയുധമാക്കി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിന്‍റെ നീക്കങ്ങളെയും പ്രതിരോധിക്കാൻ ബി ജെ പി നീക്കം നടത്തുന്നുണ്ട്. ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന റാലികളെ രാഷ്ട്രീയമായും പ്രക്ഷോഭങ്ങൾ വഴിയും പ്രതിരോധിക്കാനുള്ള ആസൂത്രണത്തിലാണ് ബി ജെ പി നേതൃത്വം.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam