ഭോപ്പാലില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; മേയര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

By Web TeamFirst Published Jan 19, 2020, 8:46 PM IST
Highlights

ഭോപ്പാല്‍ മേയറുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

ഭോപ്പാല്‍: ഭോപ്പാലില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഹോക്കേഴ്സ് കോര്‍ണറില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഇരുപാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗവം പരസ്പരം കസേരകള്‍ എറിഞ്ഞു. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഭോപ്പാല്‍ മേയറുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയുടെ ഉദ്ഘാടനം തടസ്സപ്പെടുത്തിയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. സംഘര്‍ഷത്തിനിടെ മേയര്‍ അലോക് ശര്‍മ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 

click me!