പുൽവാമയിൽ ബിജെപി കൗണ്‍സിലര്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു

Published : Jun 03, 2021, 01:34 AM IST
പുൽവാമയിൽ ബിജെപി കൗണ്‍സിലര്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു

Synopsis

പുൽവാമ ജില്ലയിലെ ട്രാൽ മേഖലയിൽ ബിജെപി കൌൺസിലർ ഭീകരരുടെ വെടിയേറ്റ് മരിച്ചു. ദക്ഷിണ കശ്മീരിലെ  ബിജെപി  നേതാവ് രാഗേഷ് ണ്ഡിതയാണ് കൊല്ലപ്പെട്ടതെന്ന്  പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യു ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ശ്രീനഗർ: പുൽവാമ ജില്ലയിലെ ട്രാൽ മേഖലയിൽ ബിജെപി കൌൺസിലർ ഭീകരരുടെ വെടിയേറ്റ് മരിച്ചു. ദക്ഷിണ കശ്മീരിലെ  ബിജെപി  നേതാവ് രാഗേഷ് ണ്ഡിതയാണ് കൊല്ലപ്പെട്ടതെന്ന്  പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യു ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച വൈകിട്ടോടെയായിരുന്നു ആക്രമണം. ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർക്കായി വ്യപകമായ തെരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. കശ്മീരി പണ്ടിറ്റ് വിഭാഗത്തിൽ നിന്നുള്ള ട്രാൽ മുൻസിപ്പൽ കമ്മിറ്റി അംഗമാണ് രാഗേഷ്.

മൂന്ന് ഭീകരവാദികളാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. രണ്ട് സെക്യൂരിറ്റി ഓഫീസർമാരുടെ സുരക്ഷ അദ്ദേഹത്തിന് ഒരുക്കിയിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിക്കാതെയാണ് രാഗേഷ് ട്രാലിലേക്ക് യാത്ര ചെയ്തതെന്നും പൊലീസ് വിശദീകരിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ അനഗമിക്കാത്തതിന്റെ കാരണം അന്വേഷിക്കുന്നതിനായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

അതേസമയം ഒരാഴ്ച മുമ്പ് മരിച്ച ബന്ധുവിന്റെ വീട് സന്ദർശിക്കാനായാണ് രാഗേഷ് പോയതെന്ന് ബിജെപി വക്താവ് മൻസൂർ ഭട്ട് പറഞ്ഞു. ആക്രമണത്തെ അപലപിച്ച ബിജെപി, ഭീകരവാദികളെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ടു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മഫ്തി അടക്കമുള്ള നിരവധി രാഷ്ട്രീയ പ്രമുഖർ രാഗേഷിന്റെ മരണത്തിൽ അനുശോചിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യാത്രക്കാർക്ക് വലിയ ആശ്വാസം തന്നെ, സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ; ആദ്യ റിസർവേഷൻ ചാർട്ട് സമയത്തിൽ മാറ്റം
ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി യുവാവ്; ബുർഖ ധരിക്കാത്തതു കൊണ്ടുള്ള വൈരാഗ്യമെന്ന് പൊലീസ്