
തിരുവനന്തപുരം: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യത്യസ്ത പ്രതികരണവുമായി സന്ദീപ് വാര്യര്‍ രംഗത്ത്. തോൽവി സംഭവിച്ചാൽ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനെ കുറ്റം പറയുകയോ ജനവിധിയെ നിരാകരിക്കുകയോ ചെയ്യുന്ന നിലപാട് ബിജെപിക്കില്ലെന്ന് മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഫ്സ് ബുക്കില്‍ കുറിച്ചു.
കർണാടകയിൽ കോൺഗ്രസ്സ് അധികാരത്തിലെത്തി . തെരഞ്ഞെടുപ്പാണ് , ജനവിധിയാണ് . ബിജെപി ജനവിധിയെ വിനയത്തോടെ അംഗീകരിക്കുന്ന പാർട്ടിയാണ് . തോൽവി സംഭവിച്ചാൽ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനെ കുറ്റം പറയുകയോ ജനവിധിയെ നിരാകരിക്കുകയോ ചെയ്യില്ല .കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയ വോട്ടിങ്ങ് ശതമാനം ഏതാണ്ട് അത് പോലെ തന്നെ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട് . അത് സൂചിപ്പിക്കുന്നത് കോൺഗ്രസ്സും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് പോലെ ബിജെപിയെ കർണാടകയിലെ ജനങ്ങൾ കൈവിട്ടില്ല എന്നാണ് .എന്നാൽ ജെഡിഎസ് , എസ്ഡിപിഐ വോട്ടുകൾ കോൺഗ്രസ്സിലേക്ക് പോയതോടെ അവരുടെ വോട്ട് വിഹിതം വർദ്ധിച്ചു . അവർക്ക് വിജയവും കിട്ടി .ഏത് തെരഞ്ഞെടുപ്പായാലും ജയത്തിന് വേണ്ടി അത്യധ്വാനം ചെയ്യുക എന്നതാണ് ബിജെപിയുടെ രീതി . ജയപരാജയങ്ങൾ ബിജെപിക്ക് പുത്തരിയല്ല .ഈ തെരഞ്ഞെടുപ്പോടെ ചാരിത്ര്യ ശുദ്ധി തെളിയിച്ച ഇവിഎം മെഷീന് ആശംസകൾ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു
ബിജെപിയുടെ ഇരട്ടിയിലധികം സീറ്റ്: കർണാടകത്തിൽ വൻ വിജയം നേടി കോൺഗ്രസ്; ആഘോഷം തുടങ്ങി
കോൺഗ്രസ് ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന സിപിഎമ്മിന് ഉണ്ടായിരുന്ന സീറ്റ് പോലും നഷ്ടം: രമേശ് ചെന്നിത്തല
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam