
ദില്ലി: മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വീണ്ടും യോഗി ആദിത്യനാഥ് (Yogi Adityanath) എന്ന് അമിത് ഷാ (Amit shah) സൂചന നൽകിയതോടെ ഉത്തർപ്രദേശിൽ (Uttarpradesh) ബിജെപി (BJP) പ്രചാരണം വേഗത്തിലാക്കി . അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്രമോദിയും (Narendra modi) അമിത് ഷായും പങ്കെടുക്കുന്ന കൂടുതൽ റാലികൾ നടത്താനാണ് തീരുമാനം.
യുപിയിൽ വീണ്ടും ബിജെപി ജയിച്ചാൽ യോഗിയെ മാറ്റുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമിടുന്നതായിരുന്നു അമിത് ഷായുടെ ഈ പ്രഖ്യാപനം. മോദിയെ മൂന്നാം വട്ടം ഉറപ്പാക്കാൻ യോഗി വീണ്ടും മുഖ്യമന്ത്രിയാകണമെന്ന പ്രസ്താവനയോടെ വ്യക്തമായ സന്ദേശം കൂടിയാണ് അമിത് ഷാ നൽകുന്നത്. തെരഞ്ഞെടുപ്പിൽ മൂന്നിലേറെ സീറ്റ് ഉറപ്പാക്കണമെന്ന നിർദ്ദേശമാണ് സംസ്ഥാനനേത്യത്വത്തിന് ഷാ നൽകിയിരിക്കുന്നത്. സംഘടനാ ഭാരവാഹികളുടെ യോഗത്തിൽ പ്രകടനമികവിന്റെ അടിസ്ഥാനത്തിൽ മാത്രമേ സീറ്റിംഗ് എംഎൽഎമാർക്ക് വീണ്ടും അവസരം നൽകൂവെന്ന നിലപാട് ഷാ വ്യക്തമാക്കിയെന്നാണ് വിവരം. സിറ്റിംഗ് എംഎൽഎമാരിൽ വലിയൊരുവിഭാഗത്തിന് പകരം പുതുമുഖങ്ങൾ സ്ഥാനാർത്ഥികളാകനാണ് സാധ്യത. തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ പേരെ പാർട്ടിയിൽ അംഗങ്ങളാക്കാനും തീരുമാനമുണ്ട്.
അതേസമയം പ്രത്യഗ യാത്രയുമായി പ്രിയങ്ക ഗാന്ധി സംസ്ഥാനത്ത് പ്രചാരണം തുടരുകയാണ്. എന്നാൽ അൻപത് സീറ്റിൽ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങുമെന്ന് കോൺഗ്രസ് അറിയിച്ചെങ്കിലും സ്ഥാനാർത്ഥി നിർണ്ണയം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam