
ദില്ലി: അടിയന്താരവസ്ഥയുടെ വക്താക്കളായ കോണ്‍ഗ്രസ് മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ആത്മപരിശോധന നടത്തണമെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തെ ചവിട്ടി മെതിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ ആക്രമിക്കുകയും ചെയ്ത ചരിത്രമാണ് കോണ്‍ഗ്രസിന് ഉള്ളതെന്നും ജെ.പി നദ്ദ പറഞ്ഞു.
അതേസമയം ഹാര്‍ദിക് പട്ടേൽ എങ്ങനെയാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നും യു.പിയിലും കശ്മീരിലും മാധ്യമ പ്രവര്‍ത്തകര്‍ എങ്ങനെയാണ് അറസ്റ്റിലാകുന്നതെന്നും ചോദിച്ച് കോണ്‍ഗ്രസ് ജന.സെക്രട്ടറി അഹമ്മദ് പട്ടേൽ തിരിച്ചടിച്ചു. ഒരു പക്ഷത്തിന് വേണ്ടി നിൽക്കുന്നവരുടെ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്നത് ദുരൂഹമാണെന്നും അഹമ്മദ് പട്ടേൽ ചൂണ്ടിക്കാട്ടി.
റിപ്പബ്ളിക് ടി.വി. ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി നൽകിയ കേസിലെ ഉത്തരവിൽ മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അധികാര കേന്ദ്രങ്ങളോട് വസ്തുതകൾ വിളിച്ചുപറയാനുള്ള ഭരണഘടനാപരമായ അവകാശം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതേചൊല്ലിയാണ് നദ്ദയും പട്ടേലും തമ്മിലുള്ള ഏറ്റുമുട്ടൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam