
ദില്ലി: രാജ്യസഭയിലെ പാര്‍ട്ടി എംപിമാർക്ക് വിപ്പ് നൽകി ബിജെപി. ഇന്ന് സഭാ സമ്മേളനത്തിലുണ്ടാകണമെന്നും സർക്കാർ നിലപാടിനെ പിന്തുണക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇന്ന് അപ്രതീക്ഷിതമായത് എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും കൃത്യമായ ധാരണയില്ല. വളരെ പ്രധാനപ്പെട്ട വിഷയം സഭയില്‍ അവതരിപ്പിക്കാനുണ്ടെന്നുള്ള സൂചനയാണ് വിപ്പ് നല്‍കുന്നത്. മുന്‍ നിശ്ചയിച്ചത് പ്രകാരം ഇന്ന് നാല് മണിക്ക് ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി ധനമന്ത്രി രാജ്യസഭയിൽ നൽകും. ഇന്നത്തോടെ സമാപിക്കുന്ന പാർലമെന്റ് മാർച്ച് രണ്ടാം തീയതി വീണ്ടും ചേരുമെന്നുമാണ് നിലവില്‍ അറിയിച്ചിരിക്കുന്നത്.
സഭയിൽ പ്രധാന ചർച്ചകളും വോട്ടെടുപ്പും നടക്കുന്ന ദിവസങ്ങളിൽ നിശ്ചയമായും അംഗങ്ങൾ ഹാജരാകണമെന്നും പാർട്ടി പറയുന്ന രീതിയിൽ തന്നെ വോട്ടു ചെയ്യണമെന്നും നൽകുന്ന നിർദ്ദേശമാണ് വിപ്പ്. എന്നാല്‍ ഇന്നത്തെ ദിവസം എന്തുകൊണ്ടാണ് വിപ്പ് നല്‍കിയതെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. കേന്ദ്ര സര്‍ക്കാര്‍ സുപ്രധാനമായ ഏതോ ബില്‍ കൊണ്ടുവരാനൊരുങ്ങുകയാണെന്നും അതുകൊണ്ടാണ് ബിജെപി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയതെന്നുമുള്ള വാദം ഉയരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam