'പ്രതിച്ഛായ കളങ്കപ്പെടുത്താൻ ശ്രമിച്ചു'; ദ വയറിനെതിരെ പരാതിയുമായി ബിജെപി ഐടി സെൽ മേധാവി 

Published : Oct 29, 2022, 08:23 PM ISTUpdated : Oct 29, 2022, 08:29 PM IST
'പ്രതിച്ഛായ കളങ്കപ്പെടുത്താൻ ശ്രമിച്ചു'; ദ വയറിനെതിരെ പരാതിയുമായി ബിജെപി ഐടി സെൽ മേധാവി 

Synopsis

ദ വയർ പ്രശസ്തിയെ അപകീർത്തിപ്പെടുത്താനും കളങ്കപ്പെടുത്താനും ലക്ഷ്യമിട്ട് കെട്ടിച്ചമച്ച കഥകൾ പ്രസിദ്ധീകരിച്ചുവെന്നാണ് പരാതി.

ദില്ലി: ഓൺലൈൻ മാധ്യമമായ ‘ദ വയറി’നെതിരെ പരാതി നൽകി ബിജെപിയുടെ ഐടി വിഭാഗം തലവൻ അമിത് മാളവ്യ. ദ വയർ പ്രശസ്തിയെ അപകീർത്തിപ്പെടുത്താനും കളങ്കപ്പെടുത്താനും ലക്ഷ്യമിട്ട് കെട്ടിച്ചമച്ച കഥകൾ പ്രസിദ്ധീകരിച്ചുവെന്നാണ് പരാതി. കെട്ടിച്ചമച്ച രേഖകൾ ഉൾപ്പെടുത്തിയ വാർത്ത നൽകി എന്നും പരാതിയിൽ പറയുന്നു. നേരത്തെ വയറിനെതിരെ സിവിൽ, ക്രിമിനൽ കേസുകൾ നൽകുമെന്ന് അമിത് മാളവ്യ അറിയിച്ചിരുന്നു. അഭിഭാഷകരുമായി കൂടിയാലോചിക്കുകയും അവരുടെ ഉപദേശം തേടുകയും ചെയ്ത ശേഷമാണ് ദി വയറിനെതിരെ ക്രിമിനൽ, സിവിൽ നടപടികൾ ഫയൽ ചെയ്യാൻ തീരുമാനിച്ചത്. പിന്നാലെയാണ് നിയമനടപടിയുമായി രം​ഗത്തെത്തിയത്. സാമൂഹ്യ മാധ്യമ കമ്പനിയായ മെറ്റ അമിത് മാളവ്യ ആവശ്യപ്പെടുന്ന പോസ്റ്റുകൾ നീക്കം ചെയ്തു നൽകി എന്നായിരുന്നു ദ വയർ പ്രസിദ്ധീകരിച്ച വാർത്ത.

മാധ്യമ സ്ഥാപനം നൽകിയ രേഖകൾ കെട്ടിച്ചമച്ചതാണെന്ന് മെറ്റ വിശദീകരിച്ചിരുന്നു. ബിജെപി ഐടി സെല്‍ മേധാവി  അമിത് മാളവ്യയ്ക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനായി ഫേസ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ പ്രത്യേക ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്നായിരുന്നു ദി വയറിന്‍റെ വിവാദ ലേഖനത്തില്‍ അവകാശപ്പെട്ടിരുന്നത്.

വാര്‍ത്ത വിവാദമായതിന് പിന്നാലെ മെറ്റ ഈ അവകാശവാദം ശക്തമായി നിഷേധിക്കുകയും ദ വയറിന്റെ റിപ്പോർട്ട് തെറ്റാണെന്ന് വ്യക്തമാക്കുകയും ചെയ്ത് രം​ഗത്തെത്തി. ഇതിന് മറുപടിയായി ഒരു മെറ്റ ജീവനക്കാരന്‍റേതെന്ന് അവകാശപ്പെട്ട ഒരു ഇ മെയില്‍ സന്ദേശം ദി വയര്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍, എക്സ് ചെക്ക് പ്രോഗ്രാം പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഉള്ളടക്കം സ്വയമേവ നീക്കം ചെയ്യാനുള്ള അധികാരം ഉപയോക്താക്കൾക്ക് നല്‍കുന്നില്ലെന്നാണ് മെറ്റ ഇതിനോട് പ്രതികരിച്ചത്.  

ആ 'ഷാ ജി' അമിത് ഷാ ആണെങ്കിൽ ഉടൻ അറസ്റ്റ് ചെയ്യണം; തെലങ്കാന ഓപറേഷന്‍ താമരയില്‍ ബിജെപിക്കെതിരെ എഎപി

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന