'മരിച്ചത് നൂറുകണക്കിനാളുകളെ കൊല്ലാന്‍ ശ്രമിച്ചവര്‍', പൊലീസ് വെടിവയ്പ്പിനെ ന്യായീകരിച്ച് ബിജെപി നേതാവ്

By Web TeamFirst Published Dec 20, 2019, 9:46 PM IST
Highlights

'നൂറുകണക്കിന് പേരെ കൊല്ലാൻ ലക്ഷ്യം വച്ചവരാണ് മരിച്ചത്. പൊലീസിന് മുന്നില്‍ മറ്റ് വഴികൾ ഉണ്ടായിരുന്നില്ല'

മംഗളൂരു: മംഗലാപുരത്തെ പൊലീസ് വെടിവയ്പ്പിനെ ന്യായീകരിച്ച് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ. മരിച്ചത് നൂറുകണക്കിനാളുകളെ കൊല്ലാന്‍ ശ്രമിച്ചവരാണെന്നും കല്ലിന് കല്ലും, തോക്കിനും തോക്കുമാണ് മറുപടിയെന്നും എച്ച് രാജ പ്രതികരിച്ചു. 

'പൊലീസിന്‍റെ നടപടി കലാപത്തിന് ശ്രമിച്ചവർക്ക് നേരെയാണ്. നൂറുകണക്കിന് പേരെ കൊല്ലാൻ ലക്ഷ്യം വച്ചവരാണ് മരിച്ചത്. പൊലീസിന് മുന്നില്‍ മറ്റ് വഴികൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു'. 

യുപിയില്‍ സംഘര്‍ഷം വ്യാപിക്കുന്നു; ആറ് മരണം, ബസ്സുകള്‍ കത്തിച്ചു, തെരുവുകള്‍ യുദ്ധക്കളം

പൗരത്വഭേദഗതിക്കെതിരെ മംഗലാപുരത്ത് നടന്ന പ്രതിഷേധത്തില്‍ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്.  ജലീൽ, നൗഷീൻ എന്നിവരാണ്  കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പ് നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റബര്‍ ബുള്ളറ്റാണ് പ്രയോഗിച്ചതെന്നായിരുന്നു പൊലീസ് നേരത്തെ നല്‍കിയ വിശദീകരണം. 

 

click me!