
ഹര്‍ദ: ജെഎന്‍യു സന്ദര്‍ശിച്ച നടി ദീപിക പദുകോണിനെതിരെ മോശം കമന്‍റുമായി ബിജെപി നേതാവ് ഗോപാല്‍ ഭാര്‍ഗവ. നടികള്‍ മുംബൈയില്‍ വെറുതെ ഡാന്‍സ് കളിച്ചാല്‍ മതിയെന്നും രാഷ്ട്രീയകാര്യങ്ങള്‍ ഇടപെടേണ്ടതില്ലെന്നുമാണ് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞത്. നടികള്‍ വെറുതെ ഡാന്‍സ് കളിച്ചാല്‍ പോരെ? എന്തിനാണ് ജെഎന്‍യുവില്‍ പോകുന്നത്. എനിക്കറിയില്ല.
അവരെ പോലെയുള്ള ഒരുപാട് പേര്‍ ഇപ്പോഴുണ്ട്. അവര്‍ക്ക് രാഷ്ട്രീയമാണ് വേണ്ടതെങ്കില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങി തെരഞ്ഞെടുപ്പില്‍ മത്സരിക്കട്ടെ. ദീപിക പദുക്കോണ്‍ ജെഎന്‍യു സന്ദര്‍ശിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന സിപിഐ നേതാവും മുന്‍ ജെഎൻയു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റുമായ കനയ്യ കുമാറിനെയും മധ്യപ്രദേശ് പ്രതിപക്ഷ നേതാവായ ഗോപാല്‍ വിമര്‍ശിച്ചു.
കുറച്ചേ പേരൊക്കെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. കനയ്യ ബെഗുസാരയില്‍ മത്സരിച്ച് മൂന്നാം സ്ഥാനത്താണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ജെഎന്‍യു സന്ദര്‍ശിച്ച നടി ദീപിക പദുകോണിനെ രൂക്ഷമായി വിമർശിച്ച് നടനും ബിജെപി നേതാവുമായ ഗജേന്ദ്ര ചൗഹാൻ രംഗത്ത് വന്നിരുന്നു. പുതിയ സിനിമയുടെ പ്രചാരണമാണ് ദീപികയുടെ ലക്ഷ്യമെന്നും ജെഎൻയുവിൽ പോയതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ചൗഹാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബോളിവുഡിലെ ഭൂരിപക്ഷവും പൗരത്വ നിയമഭേദഗതിക്ക് അനുകൂലമാണെന്നും പ്രതിഷേധിക്കുന്ന സിനിമാക്കാർ മോദി വിരോധികളാണെന്നും ചൗഹാൻ കൂട്ടിച്ചേർത്തു.
ബോളിവുഡിലെ നൂറുപേര്‍ എന്നും മോദി സര്‍ക്കാരിനെ എതിര്‍ത്ത് കൊണ്ടേയിരിക്കുന്നവരാണ്. അവര്‍ വിവാദങ്ങളുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍, ബോളിവുഡില്‍ അഞ്ഞൂറിലേറെ പേരുണ്ട്. ബാക്കിയുള്ളവരുടെ അഭിപ്രായം കൂടി ചോദിച്ച് നോക്കൂ. അവര്‍ പൗരത്വ നിയമഭേദഗതിക്ക് അനുകൂലമാണെന്നും ഗജേന്ദ്ര ചൗഹാൻ പറഞ്ഞു. സിനിമാ പ്രമോഷന്‍ തന്നെയായിരുന്നു ദീപികയുടെ ലക്ഷ്യം.
എന്നാല്‍, പോയ സ്ഥലം പക്ഷേ തെറ്റിപ്പോയി. സോഷ്യല്‍ മീഡിയയിലടക്കം അതിന്‍റെ പ്രത്യാഘാതം ദീപിക അനുഭവിച്ചേ തീരൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി ഏഴിന് ഏഴരയോടെയാണ് ദീപിക ജെഎൻയു ക്യാമ്പസിലെത്തിയത്. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഐഷി ഘോഷിന് മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന ദീപികയുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇതേതുടര്‍ന്ന് ദീപികയുടെ ഏറ്റവും പുതിയ ചിത്രമായ ഛപാക് ബഹിഷ്കരിക്കണമെന്ന് ഒരു കൂട്ടര്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam