
ഛത്തീസ്‍ഗഢ്: നാരായൺപൂരില്‍ ബിജെപി നേതാവിനെ മാവോയിസ്റ്റുകള്‍ വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു. ദൻഡാക്‍വൻ ഗ്രാമത്തിലെ ബിജെപി നേതാവ് പഞ്ചം ദാസിനെ ആണ് മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത്.
പോലീസിന് വേണ്ടി ഇയാൾ പ്രവർത്തിച്ചു എന്ന് ബോർഡ് എഴുതി വച്ചാണ് മാവോയിസ്റ്റുകൾ സ്ഥലം വിട്ടത്. പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടന്ന കാങ്കീര് ജില്ലയ്ക്ക് സമീപം ആണ് നാരായൺപൂർ ജില്ല. കാങ്കീര്‍ ജില്ലയില്‍ ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷൻ പരിധിയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.
മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് ശങ്കര്‍ റാവു അടക്കം കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിരിക്കുന്നതായാണ് സൂചന. എന്നാലിക്കാര്യത്തില്‍ ഇനിയും ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ വരാനുണ്ട്.
ചിത്രം: പ്രതീകാത്മകം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam