മോഷ്ടാക്കൾ കൊലപ്പെടുത്തിയെന്നത് നുണ; ഭാര്യയെ വധിച്ച ബിജെപി നേതാവും കാമുകിയും രാജസ്ഥാനിൽ അറസ്റ്റിൽ

Published : Aug 17, 2025, 08:03 AM IST
BJP Leader

Synopsis

രാജസ്ഥാനിലെ അജ്‌മീറിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവും കാമുകിയും പിടിയിൽ

അജ്‌മീർ: രാജസ്ഥാനിലെ അജ്‌മീറിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവും കാമുകിയും പിടിയിൽ. ഭാര്യ സഞ്ജുവിനെ കൊലപ്പെടുത്തിയ കേസിലാണ് ബിജെപി നേതാവ് രോഹിത് സൈനിയും കാമുകി റിതു സൈനിയും പിടിയിലായത്. ഓഗസ്റ്റ് 10 നാണ് കൊലപാതകം നടന്നത്. മോഷ്ടാക്കളാണ് ഭാര്യയെ കൊലപ്പെടുത്തിയത് എന്നായിരുന്നു രോഹിത് സൈനിയുടെ ആദ്യത്തെ വാദം. എന്നാൽ കാമുകിയുടെ താത്പര്യപ്രകാരം ഇയാൾ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ദുരൂഹസാഹചര്യത്തിൽ ഓഗസ്റ്റ് 10 ന് സഞ്ജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അജ്ഞാതരായ ഒരു സംഘം മോഷ്ടാക്കളാണ് കൃത്യത്തിന് പിന്നിലെന്ന് രോഹിത് ആരോപിച്ചത്. എന്നാൽ ഇയാളുടെ മൊഴിയിൽ പൊരുത്തക്കേടുകൾ തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി സത്യം പറഞ്ഞു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു.

കാമുകിക്ക് വേണ്ടിയാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഏറെ കാലമായി രോഹിതും ഭാര്യ റിതുവും പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാൻ സഞ്ജുവിൻ്റെ സാന്നിധ്യം തടസമായതോടെ റിതു ആവശ്യപ്പെട്ടിട്ടാണ് രോഹിത് കൃത്യം നടത്തിയത്. രണ്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ