ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള ബിജെപി പാർലമെന്ററി ബോ‍ർഡ് യോഗം ഇന്ന്

Published : Aug 17, 2025, 06:44 AM IST
meeting

Synopsis

വൈകിട്ട് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിനു ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനം വന്നേക്കും.

ദില്ലി: ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള ബിജെപി പാർലമെന്ററി ബോ‍ർഡ് യോഗം ഇന്ന് ചേരും. വൈകിട്ട് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിനു ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനം വന്നേക്കും. ബിജെപിയിൽ നിന്ന് തന്നെ ഒരു നേതാവ് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി.നദ്ദ, ജമ്മു കാശ്മീർ ലഫ് ഗവർണർ മനോജ് സിൻഹ, മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‍വി, ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരെ രാജ സിന്ധ്യ എന്നിവരുടെ പേരുകൾ പരിഗണനയിൽ ഉണ്ടെന്നാണ് വിവരം.

പാർലമെൻററി ബോർഡ് യോഗത്തിനിടെ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നീ നേതാക്കളുമായി പ്രധാനമന്ത്രി സംസാരിച്ചേക്കും. ചൊവ്വാഴ്ച എൻഡിഎ പാർലമെൻററി പാർട്ടി യോഗം ചേരും. നാമനിർദ്ദേശപത്രിക നൽകാനുള്ള അവസാന തീയതി 21 ആണ്. നാമനിർദ്ദേശപത്രിക നൽകുന്ന ദിവസം എൻഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരോടും ഉപമുഖ്യമന്ത്രിമാരോടും ദില്ലിയിലെത്താൻ നിർദ്ദേശിച്ചതായി സർക്കാർ വ്യത്തങ്ങൾ പറഞ്ഞു.

 

 

 

PREV
Read more Articles on
click me!

Recommended Stories

വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം