'എൻഐഎ ഉദ്യോഗസ്ഥന്റെ വസതിയിൽ 52 മിനിറ്റ് ബിജെപി നേതാവ് ചർച്ച നടത്തി, ഗൂഢാലോചന, തെളിവ്'; ബിജപിക്കെതിരെ ടിഎംസി

Published : Apr 07, 2024, 12:53 PM ISTUpdated : Apr 07, 2024, 12:55 PM IST
'എൻഐഎ ഉദ്യോഗസ്ഥന്റെ വസതിയിൽ 52 മിനിറ്റ് ബിജെപി നേതാവ് ചർച്ച നടത്തി, ഗൂഢാലോചന, തെളിവ്'; ബിജപിക്കെതിരെ ടിഎംസി

Synopsis

ദേശീയ അന്വേഷണ ഏജൻസിയിൽ ബിജെപി നടത്തിയ ഇടപെടലുമായി ബന്ധപ്പെട്ടാണ് ടിഎംസിയുടെ ആരോപണം.  തെളിവുകളും തൃണമൂൽ നേതാക്കൾ പുറത്ത് വിട്ടു. 

ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. നേതാക്കളെ വേട്ടയാടാൻ ബിജെപി ഗൂഢാലോചന നടത്തിയെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുവെന്നും തൃണമൂല്‍ ആരോപിച്ചു. ദേശീയ അന്വേഷണ ഏജൻസിയിൽ ബിജെപി നടത്തിയ ഇടപെടലുമായി ബന്ധപ്പെട്ടാണ് ടിഎംസിയുടെ ആരോപണം.  തെളിവുകളും തൃണമൂൽ നേതാക്കൾ പുറത്ത് വിട്ടു. 

കഴിഞ്ഞ മാർച്ച് 26നാണ് ബിജെപി നേതാവ് ജിതേന്ദ്ര ചൗധരി. എൻഐഎ എസ്പി ധൻ റാം സിങ്ങുമായി വസതിയിൽ കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ് ഭൂപതിനഗറിൽ ടിഎംസി നേതാക്കളുടെ അറസ്റ്റുണ്ടായത്. ഇത് ഗൂഢാലോചനയുടെ ഭാഗമായുണ്ടായ നടപടിയാണെന്നാണ് ബിജെപി നേതാവ് എത്തിയെന്ന് വ്യക്തമാകുന്ന വിസിറ്റേഴ്സ് ബുക്കിന്‍റേ രേഖകള്‍ പുറത്ത് വിട്ട് ടിഎംസി നേതാവ് കുണാല്‍ ഘോഷ് ആരോപിക്കുന്നത്.  കേന്ദ്ര അന്വേഷണ ഏജൻസിയെ ബിജെപി സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തുന്നതിനിടെയാണ് തെളിവായി രേഖകളടക്കം ടിഎംസി പുറത്ത് വിടുന്നത്.  

"പെട്രോൾ, ഡീസൽ കാറുകളുടെ അന്ത്യമടുത്തു" ഗഡ്‍കരിക്ക് പിന്നാലെ ആ അപ്രിയസത്യം തുറന്നുപറഞ്ഞ് അമിതാഭ് കാന്തും!

എൻഐഎ എസ് പി ധൻ റാം സിങ്ങാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ. കൊല്‍ക്കത്തയിലെ വസതിയിൽ  52 മിനിറ്റ് നേരമാണ് ബിജെപി നേതാവ് ജിതേന്ദ്ര തിവാരി ചർച്ച നടത്തിയത്. കൊല്‍ക്കത്തയിലെ ഫ്ലാറ്റിലെ വിസിറ്റേഴ്സ് ബുക്ക് രേഖകളാണ് ടിഎംസി തെളിവായി പുറത്ത് വിട്ടത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടന്ന കൂടിക്കാഴ്ചയിൽ പണം ഇടപാടുകളുമുണ്ടായി. അധികം വൈകാതെ ദൃശ്യങ്ങളും പുറത്ത് വിടുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നറിയിപ്പ് നൽകി. ഗുരുതരമായ സംഭവത്തിൽ ബംഗാള്‍ പൊലീസ് അന്വേഷണം നടത്തണമെന്നും. എസ് പിയെയും സംഘത്തെയും അടിയന്തരമായി കേന്ദ്ര ഏജൻസി ബംഗാളില്‍ നിന്ന് നീക്കണമെന്നും ടിഎംസി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ബിജെപി- എൻഐഎ ഗൂഢാലോചനയെന്ന് ടിഎംസി നേതാവ് അഭിഷേക് ബാനർജിയും ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ കടമ മറന്ന് നിശ്ബദത പാലിക്കുന്നുവെന്നും അഭിഷേക് ബാനർജി കുറ്റപ്പെടുത്തി. 

 

 

PREV
Read more Articles on
click me!

Recommended Stories

ടോൾ പിരിച്ച മുഴുവൻ തുകയും തിരികെ നൽകണം, ഇനി ടോൾ പിരിക്കാൻ പാടില്ല; ഇ വി ഉടമകൾക്ക് സന്തോഷ വാർത്ത, മഹാരാഷ്ട്രയിൽ നിർദേശം
മഹാരാഷ്ട്രയില്‍ ജനവാസ മേഖലയില്‍ പുള്ളിപ്പുലി, 7 പേരെ ആക്രമിച്ചു; ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് 10 മണിക്കൂര്‍, ഒടുവില്‍ പിടികൂടി