ഝാർഖണ്ഡിൽ ഇഞ്ചോടിഞ്ച് പോരാട്ടം: കൂടുതല്‍ സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു

By Web TeamFirst Published Dec 23, 2019, 9:28 AM IST
Highlights

ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 33 സീറ്റുകളില്‍ ലീഡ് ചെയ്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുന്നു. 

റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചിത്രം മാറുന്നു. ഝാർഖണ്ഡ് മുക്തിമോര്‍ച്ച- കോണ്‍ഗ്രസ് സഖ്യം തുടക്കത്തില്‍ 41 സീറ്റുകളില്‍ വരെ ലീഡ് ചെയ്തെങ്കിലും ഇപ്പോള്‍ ബിജെപി 35 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ബിജെപിയുമായി സഖ്യമുണ്ടാക്കിയേക്കാന്‍ സാധ്യതയുള്ള എജെഎസ്‍യു നിലവില്‍ രണ്ട് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. 81 അംഗ ഝാര്‍ഖണ്ഡ് നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 41 സീറ്റുകളാണ്. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച 25 സീറ്റുകളിലും കോണ്‍ഗ്രസ് 12 സീറ്റുകളിലും നിലവില്‍ ലീഡ് ചെയ്യുന്നതായാണ് വിവരം.

അതേസമയം ഝാര്‍ഖണ്ഡിലെ ചെറുപാര്‍ട്ടികളുമായി സംസാരിക്കാന്‍ ബിജെപി നേതാവ് ഉപേന്ദ്ര യാദവിനെ അമിത് ഷാ നിയോഗിച്ചു. സംസ്ഥാനത്തെ ആദിവാസി വിഭാഗത്തില്‍ നിലവിലെ മുഖ്യമന്ത്രി രഘുബര്‍ ദാസിനെതിരായ വികാരം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഒബിസി വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ജാര്‍ഖണ്ഡില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്.

മുഖ്യമന്ത്രി രഘുബര്‍ ദാസ ് നിലവില്‍ ശക്തമായ ത്രികോണ മത്സരത്തെ അതിജീവിച്ച് ജെംഷഡ്പുര്‍ ഈസ്റ്റ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നുണ്ട്. ഝാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷമുള്ള 19 വര്‍ഷത്തില്‍ ആറ് മുഖ്യമന്ത്രിമാരാണ് സംസ്ഥാനം ഭരിച്ചത്. ഇവരില്‍ ഒരാള്‍ പോലും അധികാരം നിലനിര്‍ത്തുകയോ രണ്ടാമത്തെ തെരഞ്ഞെടുപ്പ് വിജയിക്കുകയോ ചെയ്തിട്ടില്ല. ഈ ചരിത്രം മാറ്റിയെഴുത്താനുള്ള അവസരമാണ ് രഘുബര്‍ ദാസിന് ലഭിക്കുന്നത്. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ ധുംക മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നുണ്ടെങ്കിലും ബര്‍ഹേട്ടില്‍ പിന്നിലാണ്. 

 

click me!