
ചെന്നൈ: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിൽ ഇന്ന് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന മഹാറാലിയിൽ നടനും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമൽഹാസൻ പങ്കെടുക്കില്ല. ഡിഎംകെയും കോൺഗ്രസും ഇടതുപാർട്ടികളും പങ്കെടുക്കുന്ന മഹാറാലിയിൽ പങ്കെടുക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
ആരോഗ്യ പ്രശ്നങ്ങളുള്ളതിനാലാണ് പ്രതിഷേധത്തിൽ പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം. ചികിത്സയ്ക്കായി വിദേശത്തേക്ക് പോകണ്ടതുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഡിഎംകെ അധ്യക്ഷൻ സ്റ്റാലിന്, കമൽഹാസൻ കത്തുനൽകി. മകൽഹാസന്റെ അഭാവത്തിലും മക്കൾ നീതി മയ്യം പ്രവർത്തകർ റാലിയിൽ പങ്കെടുക്കും. ഒരു ലക്ഷം പേരെയെങ്കിലും മഹാറാലിയിൽ അണിനിരത്താനാണ് ഡിഎംകെ ശ്രമം.
പ്രതിപക്ഷ റാലി തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മക്കൾ കക്ഷി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. പ്രതിഷേധ റാലി മുഴുവനും വീഡിയോയിൽ ചിത്രീകരിക്കണമെന്ന് പൊലീസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി പോണ്ടിച്ചേരി സർവകലാശാലയിൽ ഇന്ന് രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് വിദ്യാർത്ഥികൾ ബഹിഷ്കരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam