Latest Videos

പാക് പരാമര്‍ശം വിവാദമായി, മണിശങ്കർ അയ്യർ പാകിസ്ഥാനിൽ പോകണമെന്ന് ബിജെപി

By Web TeamFirst Published May 10, 2024, 11:11 AM IST
Highlights

പാകിസ്താന്‍റെ പരമാധികാരത്തെ   ബഹുമാനിച്ചാല്‍ പാകിസ്ഥാനും സമാധാനപരമായി നില്‍ക്കും. പ്രകോപിപ്പിച്ചാല്‍ അണുവായുധം പ്രയോഗിക്കാൻ മടിക്കാത്ത ഭ്രാന്ത്  പാകിസ്ഥാനുണ്ടെന്നും മണിശങ്ക‍ർ അയ്യർ പറഞ്ഞതാണ് വിവാദത്തിന് കാരണം

ദില്ലി:കോണ്‍ഗ്രസ് നേതാവ് മണിശങ്കർ അയ്യറുടെ പാക് പരാമർശം വിവാദമാക്കി ബിജെപി. മണിശങ്കർ അയ്യർ പാക്കിസ്ഥാനിൽ പോകണമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നായപ്പോൾ കോൺ​ഗ്രസ് നേതാക്കൾ പരിഭ്രാന്തിയിലാണ്.ലോകത്തെ മികച്ച പ്രതിരോധ സംവിധാനമുള്ള ഇന്ത്യയിൽ വിശ്വാസമില്ലാത്തവർ ഇവിടെ തുടരരുത് , പാക്കിസ്ഥാനിലേക്ക് പോകണമെന്നും അദ്ദേഹം പറഞ്ഞു.കോൺ​ഗ്രസ് നേതാക്കളുടെ ഹൃദയം പാക്കിസ്ഥാനൊപ്പമെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂർ പ്രതികരിച്ചു.കോൺ​ഗ്രസ് നേതാക്കൾ ഇന്ത്യയിൽ താമസിക്കുകയും ഹൃദയം പാക്കിസ്ഥാനൊപ്പവുമാണെന്നും അദ്ദേഹം വിമര്‍ശിച്ചു

പാകിസ്താന്‍റെ പരമാധികാരത്തെ   ബഹുമാനിച്ചാല്‍ പാകിസ്ഥാനും സമാധാനപരമായി നില്‍ക്കും. പ്രകോപിപ്പിച്ചാല്‍ അണുവായുധം പ്രയോഗിക്കാൻ മടിക്കാത്ത ഭ്രാന്ത്  പാകിസ്ഥാനുണ്ടെന്നും മണിശങ്ക‍ർ അയ്യർ പറഞ്ഞതാണ് വിവാദത്തിന് കാരണം. വിശ്വഗുരുവാകണമെങ്കില്‍ പാകിസ്ഥാനുമായി എത്ര ഗുരുതര പ്രശ്നമുണ്ടെങ്കിലും അത് പരിഹരിക്കണമെന്നും മണിശങ്കർ അയ്യർ ഒരു അഭിമുഖത്തില്‍ പറഞ്ഞു.കോൺഗ്രസിന്‍റെ  പാക് പ്രണയം അവസാനിക്കില്ലെന്നായിരുന്നു മണിശങ്കർ അയ്യറുടെ പരാമർശത്തില്‍ ബിജെപിയുടെ വിമർശനം. മുന്‍പും തെരഞ്ഞെടുപ്പുകളില്‍ മണിശങ്കർ അയ്യർ പറഞ്ഞ ചായ്‍വാല, നീച് ആദ്മി പരാമർശങ്ങളും ബിജെപി ആയുധമാക്കിയിരുന്നു.

പാകിസ്ഥാനെ ബഹുമാനിക്കണം, ഇല്ലെങ്കിൽ അവര്‍ ആണവായുധം പ്രയോഗിക്കും; വിവാദ പ്രസ്താവനയുമായി മണിശങ്കർ അയ്യർ

click me!