'മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ ഭൂമി വാങ്ങിക്കൂട്ടുന്നു'; 'ലാന്‍ഡ് ജിഹാദ്' വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

By Web TeamFirst Published Sep 18, 2021, 12:20 PM IST
Highlights

ഉയര്‍ന്ന വില നല്‍കി പ്രദേശത്തെ ഹിന്ദുക്കളുടെ ഭൂമിയും വീടും സ്വന്തമാക്കാന്‍ മുസ്ലീങ്ങള്‍ പ്രചാരണം നടത്തുന്നുണ്ടെന്ന് എംഎല്‍എ ആരോപിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ ഇരട്ടി വില നല്‍കി അനധികൃതമായാണ് ഭൂമി വാങ്ങുന്നത്.
 

ദില്ലി:  രാജസ്ഥാനിലെ മാല്‍പുരയില്‍ മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ ഭൂമിയും വീടും സ്വന്തമാക്കി 'ലാന്‍ഡ് ജിഹാദ്' നടത്തുന്നതായി ബിജെപി എംഎല്‍എയുടെ ആരോപണം. മാല്‍പുര എംഎല്‍എ കനയ്യ ലാലാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ലാന്‍ഡ് ജിഹാദ് പരാമര്‍ശം ഉന്നയിച്ചത്. പ്രശ്‌നബാധിത മേഖലയാണ് മാല്‍പുര. 1950 മുതല്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന പ്രദേശം. ഇതുവരെ നൂറോളം പേര്‍ പ്രദേശത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. 

ഉയര്‍ന്ന വില നല്‍കി പ്രദേശത്തെ ഹിന്ദുക്കളുടെ ഭൂമിയും വീടും സ്വന്തമാക്കാന്‍ മുസ്ലീങ്ങള്‍ പ്രചാരണം നടത്തുന്നുണ്ടെന്ന് എംഎല്‍എ ആരോപിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ ഇരട്ടി വില നല്‍കി അനധികൃതമായാണ് ഭൂമി വാങ്ങുന്നത്. ഇങ്ങനെ വാങ്ങിയ വീടുകളില്‍ താമസം തുടങ്ങി അയല്‍പക്കെ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുകയാണെന്നും എംഎല്‍എ ആരോപിച്ചു. അനധികൃത മതപരിവര്‍ത്തനവും നടക്കുന്നു. അതിക്രമം മൂലം 600-800 ഹിന്ദു കുടുംബങ്ങളാണ് വീടുമാറി പോയതെന്നും ജൈന ക്ഷേത്രങ്ങളില്‍ മാംസാവശിഷ്ടം  ഉപേക്ഷിക്കുന്നതായും ഇയാള്‍ പറഞ്ഞു. 

ഒരു വിഭാഗം മാല്‍പുര സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ സമീപിച്ച് പരാതി നല്‍കിയെങ്കിലും അദ്ദേഹം സ്വീകരിച്ചില്ലെന്നും എംഎല്‍എ കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് പഠിക്കാന്‍ ബിജെപി മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. അവരുടെ റിപ്പോര്‍ട്ട് പാര്‍ട്ടി അധ്യക്ഷന്‍ സതീഷ് പൂനിയക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!