ബംഗാളിൽ മൂന്ന് ദിവസത്തിനപ്പുറം ഭരണമേൽക്കാൻ ബിജെപി നീക്കം, ടാഗോർ ജയന്തി ദിനം സത്യപ്രതിജ്ഞ? വ്യാപക അക്രമം എന്ന് തൃണമൂൽ

Published : May 05, 2026, 12:50 AM IST
west bengal election 2026 bjp win analysis

Synopsis

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി വൻ വിജയം നേടി. മുഖ്യമന്ത്രി മമത ബാനർജി സ്വന്തം മണ്ഡലത്തിൽ പരാജയപ്പെട്ടപ്പോൾ, വിജയത്തിന് പിന്നാലെ ബിജെപി സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണെന്ന് തൃണമൂൽ ആരോപിച്ചു. ബിജെപി ഉടൻ സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണ്.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ച് ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഉടൻ അധികാരമേൽക്കാൻ ബിജെപി നീക്കം. ആകെ വോട്ടെടുപ്പ് നടന്ന 293 സീറ്റുകളിൽ 208 സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്. വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണ നടപടികൾ ബിജെപി വേഗത്തിലാക്കുകയാണ്. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന.

തൃണമൂൽ കോൺഗ്രസിന് ഇരട്ടി പ്രഹരമേകിക്കൊണ്ട് മുഖ്യമന്ത്രി മമത ബാനർജി സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ പരാജയപ്പെട്ടു. ബിജെപി നേതാവ് സുവേന്ദു അധികാരിയാണ് മമതയെ അവരുടെ സ്വന്തം കോട്ടയിൽ തകർത്തുവിട്ടത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ സുവേന്ദുവിന് മുൻതൂക്കം ലഭിച്ചെങ്കിലും ഏഴാം റൗണ്ടിൽ മമത 19,000 വോട്ടുകൾക്ക് മുന്നിലെത്തിയിരുന്നു. എന്നാൽ വൈകുന്നേരത്തോടെ മമതയുടെ ലീഡ് കുറയുകയും 18 റൗണ്ടുകൾ പൂർത്തിയായപ്പോൾ സുവേന്ദു 11,000 വോട്ടുകൾക്ക് മുന്നിലെത്തുകയും ചെയ്തു. 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയത്. അഞ്ച് വർഷം മുമ്പ് നന്ദിഗ്രാമിൽ മമതയെ വീഴ്ത്തിയ സുവേന്ദു, ഇത്തവണ ഭവാനിപൂരിലും നന്ദിഗ്രാമിലും വിജയം ഉറപ്പിച്ചു. ആർ.ജി. കർ മെഡിക്കൽ കോളേജ് സംഭവത്തെത്തുടർന്നുണ്ടായ ജനരോഷം മമതയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.

വ്യാപക അക്രമമെന്ന് തൃണമൂൽ കോൺഗ്രസ്

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപി സംസ്ഥാനത്ത് വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബഹാറാംപൂർ, മുർഷിദാബാദ് എന്നിവിടങ്ങളിൽ ടിഎംസി പാർട്ടി ഓഫീസുകൾ തകർക്കപ്പെട്ടു. ഉദയ്നാരായൺപൂരിലെ ടിഎംസി സ്ഥാനാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. ക്യാൻസർ ബാധിതനായ ഒരു പ്രവർത്തകന്റെ തല ബിജെപി പ്രവർത്തകർ അടിച്ചുപൊട്ടിച്ചതായും തൃണമൂൽ കോൺഗ്രസ് പരാതിപ്പെട്ടു. സംസ്ഥാനത്ത് ബിജെപി ആദ്യമായി ഭരണത്തിലേറാൻ ഒരുങ്ങുമ്പോൾ വലിയ ആരോപണങ്ങളാണ് തൃണമൂൽ ഉന്നയിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കർണാടകയിലെ ഉപതെരഞ്ഞെടുപ്പ്: രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ജയിച്ച് കോൺഗ്രസ്
സിപിഎം വോട്ടർമാരോട് നന്ദി പറഞ്ഞ് മമതയെ തോൽപ്പിച്ച സുവേന്ദു അധികാരി; 'എന്നെ ജയിപ്പിച്ചത് സിപിഎം വോട്ടർമാർ, അവർക്ക് 13000 വോട്ട് ഭവാനിപൂരിലുണ്ട്'