Mahua Moitra : മഹുവ മൊയിത്ര ബിജെപിയിലേക്കോ? എറെക്കാലം അവർ തൃണമൂലില്‍ തുടരില്ലെന്ന് ബിജെപി എംപി

Published : Dec 12, 2021, 01:38 PM ISTUpdated : Dec 12, 2021, 01:47 PM IST
Mahua Moitra : മഹുവ മൊയിത്ര ബിജെപിയിലേക്കോ? എറെക്കാലം അവർ തൃണമൂലില്‍ തുടരില്ലെന്ന് ബിജെപി എംപി

Synopsis

എംപിയെന്ന നിലയില്‍ മഹുവ നന്നായി സംസാരിക്കുമെന്നും ബിജെപിയില്‍ ചേരാതെ രണ്ട് വര്‍ഷത്തിനപ്പുറം മഹുവ മൊയിത്രയ്ക്ക് വേറെ മാര്‍ഗമുണ്ടാവില്ലെന്നും സൌമിത്ര ഖാന്‍

തീപ്പൊരി പ്രസംഗങ്ങളിലൂടെ പ്രസിദ്ധയായ വനിതാ എംപി മഹുവ മൊയിത്ര ഏറെക്കാലം തൃണമൂല്‍ കോണ്‍ഗ്രസില്‍ കാണില്ലെന്ന് ബിജെപി എംപി സൌമിത്ര ഖാന്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മഹുവ മൊയിത്രയെ ശാസിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സൌമിത്ര ഖാന്‍റെ നിരീക്ഷണം. അടുത്ത കാലത്ത് തന്നെ മഹുവ മൊയിത്ര ബിജെപിയില്‍ ചേരുമെന്നാണ് സൌമിത്ര ഖാന്‍ അവകാശപ്പെടുന്നത്.

മമത ബാനര്‍ജി സ്വജനപക്ഷപാതിയാണെന്നും ബന്ധുവായ അഭിഷേക് ബാനര്‍ജിക്ക് മാത്രമാകും എല്ലാക്കാലവും തൃണമൂല്‍ കോണ്‍ഗ്രസില്‍ സ്ഥാനമുണ്ടാവുക എന്നാണ് ബിഷ്ണുപൂര്‍ എംപിയായ സൌമിത്ര ഖാന്‍ വിലയിരുത്തുന്നത്. രണ്ട് വര്‍ഷത്തിനപ്പുറം മഹുവ മൊയിത്രയ്ക്ക് തൃണമൂല്‍ ടിക്കറ്റ് ലഭിക്കില്ലെന്നും മുന്‍ രാജ്യ സഭാ എംപിയായ അര്‍പ്പിതാ ഘോഷാണ് ഇക്കാര്യത്തില്‍ മഹുവ മൊയിത്രയ്ക്ക് മുന്നിലുള്ള ഉദാഹരണമെന്നും സൌമിത്ര ഖാന്‍ പറയുന്നു. എല്ലാവരേയും മമതാ ബാനര്‍ജി ഉപയോഗിക്കുകയാണെന്നും സൌമിത്ര ഖാന്‍ പറയുന്നു.

എന്നാല്‍ ബിജെപിയെ സഭയിലും പുറത്തും രൂക്ഷമായി കടന്നാക്രമിക്കുന്ന നേതാവ് മഹുവ മൊയിത്ര. ഇത് എളുപ്പം മാറുമെന്നാണ് സൌമിത്ര ഖാന്‍റെ നിരീക്ഷണം. എംപിയെന്ന നിലയില്‍ മഹുവ നന്നായി സംസാരിക്കുമെന്നും ബിജെപിയില്‍ ചേരാതെ രണ്ട് വര്‍ഷത്തിനപ്പുറം മഹുവ മൊയിത്രയ്ക്ക് വേറെ മാര്‍ഗമുണ്ടാവില്ലെന്നും സൌമിത്ര ഖാന്‍ വിലയിരുത്തുന്നു. തങ്ങളതിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും സൌമിത്ര ഖാന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ചയാണ് മഹുവ മൊയിത്രയെ ശാസിക്കുന്ന മമത ബാനര്‍ജിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ ഈ ദൃശ്യത്തേക്കുറിച്ച് പ്രതികരിക്കാന്‍ മഹുവ മൊയിത്രയോ മമതാ ബാനര്‍ജിയോ തയ്യാറായിരുന്നില്ല. മഹുവയെ പേരെടുത്ത് മമത വിമര്‍ശിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വൈറലായത്. ബിഷ്ണുപൂരില്‍ നിന്നുള്ള ബിജെപി എംപിയാണ് സൌമിത്ര ഖാന്‍. നേരത്തെ സൌമിത്ര ഖാന്‍റെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്പിന്നാലെ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടുകയാണെന്ന് സൌമിത്ര ഖാന്‍ പ്രഖ്യാപിച്ചത് ഏറെ വിവാദമായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ