BJP MP Slaps Wrestler : സ്റ്റേജിൽ വച്ച് ​ഗുസ്തി താരത്തിന്റെ മുഖത്തടിച്ച് ബിജെപി എംപി

Published : Dec 18, 2021, 03:17 PM IST
BJP MP Slaps Wrestler : സ്റ്റേജിൽ വച്ച് ​ഗുസ്തി താരത്തിന്റെ മുഖത്തടിച്ച് ബിജെപി എംപി

Synopsis

റാഞ്ചിയിലെ ഷഹീദ് ഗൺപത് റായ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനത്തിലാണ് സംഭവം

റാഞ്ചി: ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിനിടെ (National Championship) ഗുസ്തിക്കാരന്റെ (Wrestler) മുഖത്തടിച്ച് ബിജെപി (BJP) എംപി. സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ കുടുങ്ങി. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കൂടിയായ ബ്രിജ്ഭൂഷൺ ശരൺ സിംഗ് പോകുന്നതിന് മുമ്പ് രണ്ട് തവണ യുവ ഗുസ്തി താരത്തെ തല്ലുന്നത് വീഡിയോയിൽ കാണാം. 

റാഞ്ചിയിലെ ഷഹീദ് ഗൺപത് റായ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനത്തിലാണ് സംഭവം നടന്നത്. ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സിംഗ് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തിരുന്നു. പ്രായക്കൂടുതൽ കാരണം മത്സരത്തിൽ പങ്കെടുക്കാൻ അനുവദിച്ചില്ലെന്ന് പരാതി പറയുകയും  എന്നിരുന്നാലും, അണ്ടർ 15 പരിപാടിയിൽ പങ്കെടുക്കാൻ തന്നെ അനുവദിക്കണമെന്ന് അദ്ദേഹം സിങ്ങിനോട് അപേക്ഷിക്കുകയായിരുന്നു. തുടർന്ന് എംപി ഇയാളെ തല്ലുകയുമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫ്ലാറ്റിനുള്ളിൽ പുലിയുടെ ആക്രമണം; 6 പേർക്ക് പരിക്കേറ്റു, പെൺകുട്ടിക്ക് മുഖത്ത് ​ഗുരുതരപരിക്ക്; സംഭവം മുംബൈ ഭയന്തറിൽ
'രാജ്യത്തിന് ഒരു ഫുൾ ടൈം പ്രതിപക്ഷ നേതാവ് വേണം, ജനവിരുദ്ധ ബില്ല് പാർലമെന്‍റ് പരിഗണിച്ചപ്പോള്‍ രാഹുൽ BMW ബൈക്ക് ഓടിക്കുകയായിരുന്നു ': ജോണ്‍ ബ്രിട്ടാസ്