
ദില്ലി: നിർണായക ജിഎസ്ടി പരിഷ്കരണം നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ന് ബിജെപി എംപിമാർ അനുമോദിക്കും. എംപിമാർക്കുള്ള പരിശീലന പരിപാടിയായ സൻസദ് കാര്യശാലയിലാണ് മോദിയെ അനുമോദിക്കുക. ഇന്നലെ തുടങ്ങിയ പരിശീലന പരിപാടിയിൽ മുഴുനീളം പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.
അതേസമയം, ജിഎസ്ടി പരിഷ്കരണത്തിലെ പരാതികൾ പരിഹരിക്കാനായി കാബിനറ്റ് സെക്രട്ടറി വിളിച്ച യോഗം ഇന്ന് ചേരും. സാങ്കേതിക വിഷയങ്ങൾ പരിഹരിക്കുന്നതടക്കം വിവിധ മന്ത്രാലയ സെക്രട്ടറിമാർ പങ്കെടുക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. വസ്ത്ര മേഖലയിലുള്ളവർ, സൈക്കിൾ നിർമ്മാതാക്കൾ, ഇൻഷൂറൻസ് മേഖലയിലുള്ളവർ ഒക്കെ പരിഷ്കരണത്തിൽ പരാതി അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam