വോട്ടര്‍ പട്ടിക സുതാര്യമാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍, രാഷ്ട്രീയ പാർട്ടികളുടെ മേൽ കെട്ടിവെയ്ക്കുന്നതെന്തിന്?: കെസി വേണുഗോപാല്‍

Published : Aug 16, 2025, 11:23 PM IST
kc venugopal

Synopsis

കരടു വോട്ടർപട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നല്കിയ ശേഷമാണ് അന്തിമരൂപം നല്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദം

ദില്ലി: വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് കോൺഗ്രസ്. ഇതിന്‍റെ ഉത്തരവാദിത്തം രാഷ്ട്രീയ പാർട്ടികളുടെ മേൽ കെട്ടിവയ്ക്കുന്നതെന്തിനെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ ചോദിച്ചു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് കെ സി വേണുഗോപാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണം ഉന്നയിച്ചത്. എന്തു കൊണ്ട് ഇലക്ട്രോണിക് പട്ടികയും സിസിടിവി ദൃശ്യങ്ങളും കമ്മീഷന്‍ നല്കുന്നില്ലെന്നും കെസി വേണുഗോപാൽ പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിർദേശവും സ്വാഗതം ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാര്‍ത്താകുറിപ്പിന് പിന്നാലെയാണ് പോസ്റ്റ്.

കരടു വോട്ടർപട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നല്കിയ ശേഷമാണ് അന്തിമരൂപം നല്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദം. ഡിജിറ്റലായും കരടു വോട്ടർ പട്ടിക രാഷ്ട്രീയപാർട്ടികൾക്ക് നല്കിയിരുന്നു. ചില രാഷ്ട്രീയ പാർട്ടികൾ സമയത്ത് ഇത് പരിശോധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. കൃത്യസമയത്ത് ചൂണ്ടിക്കാണിച്ചാൽ പിഴവുണ്ടെങ്കിൽ തിരുത്താവുന്നതേയുള്ളു. ബൂത്ത് ലെവൽ ഉദ്യോഗസ്ഥരാണ് പട്ടിക തയ്യാറാക്കുന്നത് എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം