അണ്ണാമലൈയുടെ രാജിയിൽ പ്രതികരിച്ച് ബിജെപി; `ഒരു നഷ്ടവും ഇല്ല, പ്രത്യയശാസ്ത്രത്തിൽ ആണ് പാർട്ടി വിശ്വസിക്കുന്നത്'

Published : Jun 05, 2026, 01:55 PM IST
nainar nagendran

Synopsis

കെ അണ്ണാമലൈയുടെ രാജിയിൽ പ്രതികരണവുമായി ബിജെപി. അണ്ണാമലൈ രാജിവെച്ചതിൽ ഒരു നഷ്ടവും ഇല്ലെന്നും ലോകത്തെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപി എന്നും നൈനാർ നാഗേന്ദ്രൻ പറഞ്ഞു. 

ചെന്നൈ: കെ അണ്ണാമലൈയുടെ രാജിയിൽ പ്രതികരണവുമായി ബിജെപി. അണ്ണാമലൈ രാജിവെച്ചതിൽ ഒരു നഷ്ടവും ഇല്ലെന്നും ലോകത്തെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപി എന്നും തമിഴ്നാട്‌ ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറഞ്ഞു. പ്രത്യയശാസ്ത്രത്തിൽ ആണ് പാർട്ടി വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി വിട്ട കെ അണ്ണാമലൈ തമിഴ്നാട്ടിൽ പുതിയ ജനകീയ കൂട്ടായ്മ രൂപീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടിയായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കി. ദില്ലിയിലെ അനുനയശ്രമങ്ങൾക്ക് പിടികൊടുക്കാതെയാണ് പഴയ ഐപിഎസ് സിംഗം തനിവഴി തെരഞ്ഞെടുത്തത്. ദേശീയ പാർട്ടികൾക്ക് തമിഴ്നാടിൻ്റെ ഭാഷ മനസ്സിലായിരുന്നില്ലെന്ന് രാജിക്കത്തിൽ വിമർശിച്ച അണ്ണാമലൈ ഒന്നര വർഷമായി ബിജെപി നേതൃത്വവുമായി അഭിപ്രായഭിന്നത ഉണ്ടായിരുന്നെന്നും സ്ഥിരീകരിച്ചു. തമിഴ്നാടിനെ കുറിച്ച് ബിജെപി ദേശീയ നേതൃത്വത്തിന് ഉള്ള കാഴ്ചപ്പാട് തന്ർറേതുമായി യോജിക്കുന്നതല്ല എന്നും അണ്ണാമലൈ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നോയിഡയെ നടുക്കി ഇരട്ട അഗ്നിബാധ; ഫ്ലാറ്റ് സമുച്ചയത്തിൻ്റെ 12ാം നിലയിലും പേയിങ് ഗസ്റ്റ് കെട്ടിടത്തിലും തീപിടിച്ചു; ആളപായമില്ല
നോയിഡയിലെ 28 നില ഫ്ലാറ്റിൽ തീയും പുകയും, എസി പൊട്ടിത്തെറിച്ചെന്ന്, നൂറിലധികം കുടുംബങ്ങൾ രക്ഷപ്പെട്ടു, സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എഎപി