രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം മാറിയെന്ന് മമത; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിൽ ബിജെപി-ടിഎംസി സംഘർഷം

Published : Jul 14, 2024, 03:29 PM ISTUpdated : Jul 14, 2024, 03:33 PM IST
രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം മാറിയെന്ന് മമത; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിൽ ബിജെപി-ടിഎംസി സംഘർഷം

Synopsis

ബിജെപിക്ക് ഭരിക്കാൻ അവകാശമില്ലെന്ന സന്ദേശമാണ് ജനം നല്കുന്നതെന്നും എൻഡിഎ സഖ്യകക്ഷികൾ ഇക്കാര്യം മനസിലാക്കണമെന്നും മമത ബാനർജി പ്രതികരിച്ചു

ദില്ലി : ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ വൻ വിജയത്തിന് ശേഷം പശ്ചിമ ബംഗാളിൽ ബിജെപി-ടിഎംസി സംഘർഷം രൂക്ഷം. പലയിടത്തും തൃണമൂൽ അക്രമം അഴിച്ചു വിടുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രാജ്ഭവന് മുന്നിൽ പ്രതിഷേധം തുടങ്ങി. അക്രമത്തിന് ഇരയായവരുടെ ബന്ധുക്കൾക്ക് ഒപ്പമാണ് ബിജെപി നേതാവിന്റെ പ്രതിഷേധം.  

ബിജെപിക്ക് ഭരിക്കാൻ അവകാശമില്ലെന്ന സന്ദേശമാണ് ജനം നല്കുന്നതെന്നും എൻഡിഎ സഖ്യകക്ഷികൾ ഇക്കാര്യം മനസിലാക്കണമെന്നും ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനർജി പ്രതികരിച്ചു. ഉത്തരേന്ത്യയിലെ ബിജെപിയുടെ പരാജയം രാജ്യത്തെ അന്തരീക്ഷം മാറിയതിന് തെളിവാണെന്നും മമത വിലയിരുത്തി. 

കപിലിന്‍റെ അഭ്യർഥന കേട്ടു, മുൻ താരം അൻഷുമാന്‍ ഗെയ്ക്‌വാദിന്‍റെ ചികിത്സക്കായി 1 കോടി രൂപ അനുവദിച്ച് ബിസിസിഐ

എന്നാൽ അതേ സമയം, ഹിമാചലിലെയും ഉത്തരാഖണ്ഢിലെയും ഫലം വിലയിരുത്തുമെന്ന് ബിജെപി വ്യകതമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ചർച്ച ചെയ്യാനും തിരുത്തൽ നടപടികൾ ആലോചിക്കാനും ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ ഉത്തർപ്രദേശിലെത്തി.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല