തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക നീക്കം; അസം ബിജെപിയിലെ പ്രമുഖ മുസ്ലിം നേതാവ് കോൺ‌​ഗ്രസിലേക്ക്

Published : Mar 21, 2024, 11:57 AM ISTUpdated : Mar 21, 2024, 03:00 PM IST
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക നീക്കം; അസം ബിജെപിയിലെ പ്രമുഖ മുസ്ലിം നേതാവ് കോൺ‌​ഗ്രസിലേക്ക്

Synopsis

അസമിൽ ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം നഷ്ടപ്പെട്ടുവെന്ന് അമിനുൾ ഹഖ് പറഞ്ഞു."ഞാൻ 13 വർഷമായി ബിജെപിക്കൊപ്പമായിരുന്നു, അന്നത്തെ ബിജെപിയും ഇപ്പോഴുള്ളതും വ്യത്യസ്തമാണ്. അക്കാലത്ത് ബിജെപി മാറ്റത്തെക്കുറിച്ചാണ് സംസാരിച്ചത്.-അമിനുൾ പറഞ്ഞു. 

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം നിലനിൽക്കെ അസമിൽ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. ബിജെപിയുടെ ഉന്നത ന്യൂനപക്ഷ നേതാവും ആദ്യ ന്യൂനപക്ഷ എംഎൽഎയുമായ അമിനുൾ ഹഖ് ലാസ്കർ പാർട്ടിയിൽ നിന്ന് രാജിവെച്ച് കോൺ​ഗ്രസിൽ ചേർന്നു. കോൺഗ്രസ് അസം പ്രസിഡന്റ് ജിതേന്ദ്ര സിംഗ് അൽവാറിൻ്റെ സാന്നിധ്യത്തിൽ ബുധനാഴ്ച്ചയാണ് അമിനുൾ കോൺഗ്രസിൽ നിന്ന് അം​ഗത്വം സ്വീകരിച്ചത്. 

അസമിൽ ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം നഷ്ടപ്പെട്ടുവെന്ന് അമിനുൾ ഹഖ് പറഞ്ഞു."ഞാൻ 13 വർഷമായി ബിജെപിക്കൊപ്പമായിരുന്നു, അന്നത്തെ ബിജെപിയും ഇപ്പോഴുള്ളതും വ്യത്യസ്തമാണ്. അക്കാലത്ത് ബിജെപി മാറ്റത്തെക്കുറിച്ചാണ് സംസാരിച്ചത്.-അമിനുൾ പറഞ്ഞു. തന്റെ ബിജെപിയിൽ നിന്നുള്ള പുറത്തേക്കുള്ള വരവ് ന്യൂനപക്ഷ സമുദായങ്ങൾക്കിടയിലുള്ള ഭരണകക്ഷിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ബിജെപിയുടെ ആശയങ്ങൾ ഇപ്പോൾ ബദ്‌റുദ്ദീൻ അജ്മലിൻ്റെ എഐയുഡിഎഫിന് സമാനമായി മാറുകയാണെന്നും ലാസ്‌കർ പറഞ്ഞു. 2016ൽ ഞാൻ എംഎൽഎയാവുമ്പോൾ ഈ പ്രദേശത്തെ മുസ്ലിം സമുദായത്തിൽ നിന്നുള്ള ഒരേയൊരാൾ ഞാൻ മാത്രമായിരുന്നു. ബിജെപിയിൽ നിന്ന് പുറത്തേക്ക് വന്നതോടെ അത് അസമിലെ മുസ്ലീങ്ങൾക്കിടയിൽ ബിജെപിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അമിനുൾ കൂട്ടിച്ചേർത്തു. ‌അസമിൽ ഇപ്പോൾ ബിജെപി എഐയുഡിഎഫുമായി കൈകോർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

2016 ലാണ് ആദ്യ ന്യൂനപക്ഷ എംഎൽഎയായി അമിനുൾ അസം തെരഞ്ഞെടുക്കപ്പെട്ടത്. അസം നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ലാസ്കർ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏപ്രിൽ 19, ഏപ്രിൽ 26, മെയ് 7 തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായാണ് അസമിൽ വോട്ടെടുപ്പ് നടക്കുന്നത്. 

ഡോക്ടർമാർക്ക് സാമൂഹ്യമാധ്യമങ്ങളിലുള്ള വിലക്ക്; കടുത്ത പ്രതിഷേധവുമായി ഐഎംഎയും കെജിഎംഒഎയും

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തീർഥാടകർ സഞ്ചരിച്ച ബസിന് നിയന്ത്രണം നഷ്ടപ്പെട്ടു, കൊക്കയിലേക്ക് മറിഞ്ഞ് 10 മരണം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു അപകടം ആന്ധ്രയിൽ
മുനമ്പം വഖഫ് ഭൂമി തർക്കം: വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും