
ദില്ലി: തെരഞ്ഞെടുപ്പടുക്കവേ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൂലി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. കൂലി കൂട്ടി വിജ്ഞാപനമിറക്കാൻ കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാലാണ് കേന്ദ്രം കമ്മീഷന്‍റെ അനുമതി തേടിയത്. ഏഴ് ശതമാനം വരെ കൂലി കൂട്ടി ഒരാഴ്ചയ്ക്കകം കേന്ദ്രം വിജ്ഞാപനം ഇറക്കിയേക്കും.
ഏപ്രിൽ ഒന്നു മുതലാകും കൂലി വർദ്ധനവ് നിലവിൽ വരിക. കഴിഞ്ഞ വർഷം മാർച്ചില് കേരളത്തിലെ തൊഴിലുറപ്പ് കൂലി 311 രൂപയിൽനിന്നും 22 രൂപ കൂട്ടി 333 രൂപയാക്കി കേന്ദ്രം ഉയർത്തിയിരുന്നു. പ്രതിപക്ഷവും പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മറ്റിയും തൊഴിലുറപ്പ് കൂലി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam