ബിജെപി വിടില്ല,ഒരു കാരണവശാലും കോൺഗ്രസിൽ ചേരില്ല,ബിജെപിയിൽ ഉറച്ച് മുന്നോട്ട് പോകുമെന്ന് സദാനന്ദഗൗഡ

Published : Mar 21, 2024, 11:21 AM ISTUpdated : Mar 21, 2024, 11:32 AM IST
ബിജെപി വിടില്ല,ഒരു കാരണവശാലും കോൺഗ്രസിൽ ചേരില്ല,ബിജെപിയിൽ ഉറച്ച് മുന്നോട്ട് പോകുമെന്ന് സദാനന്ദഗൗഡ

Synopsis

മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നതാണ് തന്‍റെ ലക്ഷ്യം.അതിന് എല്ലാ പിന്തുണയും നൽകി ബിജെപിക്കൊപ്പം താനുണ്ടാകും

ബംഗളൂരു: ബിജെപി വിടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ മുതിര്‍ന്ന നേതാവ് സദാനന്ദഗൗഡ വ്യക്തമാക്കി.ബിജെപിയിൽ ഉറച്ച് മുന്നോട്ട് പോകും.
ഒരു കാരണവശാലും കോൺഗ്രസിൽ ചേരില്ല.പാർട്ടിയെ ശുദ്ധീകരിക്കാനുള്ള ശ്രമമാണ് താനിനി നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.കുടുംബാധിപത്യത്തിനെതിരെ എന്നും നിലപാടെടുത്ത പാർട്ടിയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടും കുടുംബാധിപത്യത്തിന് എതിരാണ്.മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നതാണ് തന്‍റെ ലക്ഷ്യം.അതിന് എല്ലാ പിന്തുണയും നൽകി ബിജെപിക്കൊപ്പം താനുണ്ടാകും.കുടുംബാധിപത്യത്തിനെതിരെ ഒറ്റയാൾപ്പോരാട്ടം താന്‍ നടത്തുമെന്നും  സദാനന്ദഗൗഡ അറിയിച്ചു

 

തെരഞ്ഞെടുപ്പ് കാലത്ത് കൂടുതൽ തുറന്ന് പറച്ചിലിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.അത് ബിജെപിയുടെ വിജയത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ പറയാനില്ല.ഗവർണർ
പദവി വാഗ്ദാനം ചെയ്യപ്പെട്ടോ എന്ന ചോദ്യത്തിന്,ഞാൻ എന്‍റെ വീടിന്‍റെ ഗവർണർ ആണ് എന്ന് സദാനന്ദഗൗഡ മറുപടി നല്‍കി.തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് നേരത്തേ വിരമിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുഴിച്ച് കുഴിച്ച് ചെന്നപ്പോൾ അതാ മണ്ണിനടിയിൽ തിളങ്ങുന്നു, വെറും 20 ദിവസത്തിൽ വന്ന മഹാഭാഗ്യം; യുവാക്കളുടെ ജീവിതം തന്നെ മാറ്റി
ആരാണ് തമിഴ്നാട്ടിൽ നിന്നുള്ള സുപ്രിയ സാഹു ഐഎഎസ്; യുഎൻ 'ചാമ്പ്യൻസ് ഓഫ് ദ എർത്ത്' ബഹുമതി നേടിയ കരുത്തുറ്റ ഓഫീസറെ അറിയാം