ഉപരാഷ്ട്രപതിയെ രാഹുല്‍ ഗാന്ധി അപമാനിച്ചെന്ന് ബിജെപി; പാര്‍ലമെന്‍റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധമുയരും

Published : Dec 20, 2023, 09:59 AM ISTUpdated : Dec 20, 2023, 10:05 AM IST
ഉപരാഷ്ട്രപതിയെ രാഹുല്‍ ഗാന്ധി അപമാനിച്ചെന്ന് ബിജെപി; പാര്‍ലമെന്‍റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധമുയരും

Synopsis

ആകെ ആറ് ബില്ലുകൾ പ്രതിപക്ഷത്തിന്‍റെ അഭാവത്തിൽ പാസാക്കും

ദില്ലി:പാർലമെന്‍റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധംഉയരും. പ്രതിഷേധിക്കുന്ന എംപിമാരെ സസ്പെൻഡ് ചെയ്യാനുള്ള നീക്കം ഇന്നും ഭരണപക്ഷം നടത്തിയേക്കും.അതേ സമയം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ രാഹുൽ ഗാന്ധി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇരുസഭകളിലും ബിജെപി നോട്ടീസ് നൽകി. കല്ല്യാൺ ബാനർജിയുടെയും രാഹുലിൻറെയും നടപടി അവകാശ സമിതി പരിശോധിക്കണമെന്നാണ് ആവശ്യം. അതേസമയം,സുരക്ഷ വീഴ്ച മൂടിവയ്ക്കാനുള്ള അടവാണെന്നാണിതെന്നാണ് കോൺഗ്രസിന്‍റെ പ്രതികരണം.

ഇതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമന ബിൽ ലോക്സഭ അജണ്ടയിൽ ഉള്‍പ്പെടുത്തി. ടെലികോം നിയമഭേദഗതിയും അജണ്ടയിലുൾപ്പെടുത്തിയിട്ടുണ്ട്. ആകെ ആറ് ബില്ലുകൾ പ്രതിപക്ഷത്തിന്‍റെ അഭാവത്തിൽ പാസാക്കും. പ്രതിപക്ഷ എംപിമാരില്‍ ഭൂരിഭാഗം പേരെയും കഴിഞ്ഞ ദിവസങ്ങളിലായി സസ്പെന്‍ഡ് ചെയ്തിരുന്നു. സഭയില്‍ പ്രതിപക്ഷ എംപിമാരുടെ അഭാവത്തില്‍ ബില്ലുകള്‍ എളുപ്പത്തില്‍ പാസാക്കാനാണ് കേന്ദ്ര നീക്കം.

സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഉയരുന്നു, ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്, 2 മരണം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം