
ദില്ലി: സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാർച്ചിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത്. പരമോന്നത കോടതിയിലേക്കുള്ള മാർച്ച് ഒരിക്കലും പാടില്ലാത്തതാണെന്നും കോടതിയുടെ പരിസരം ധർണ സ്ഥലമാക്കി അരാജകത്വം പടർത്തുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തതെന്നും ബിജെപി ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു. രാഹുലിന്റെ രീതി ഗുണ്ടകളെ പോലെയെന്നും കോൺഗ്രസ് കേരള ഘടകത്തിന്റെ ട്വീറ്റ് ഏറ്റവും ഗൗരവമുള്ളതാണെന്നും വെറും സൂര്യകാന്ത് എന്നാണ് ചീഫ് ജസ്റ്റിസിനെ വിശേഷിപ്പിക്കുന്നതെന്നും ബിജെപി ആരോപിച്ചു. പോസ്റ്റ് പിന്നീട് ഡീലീറ്റ് ചെയ്തെങ്കിലും, ഇത് വളരെ ഗൗരവമുള്ളതാണെന്നും ബിജെപി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam