
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ താൻ കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞുകൊടുത്ത സംഭവത്തിൽ വിവാദം കനക്കുന്നു. ഡി കെ ശിവകുമാറിനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി രംഗത്തെത്തി. കോൺഗ്രസിന്റെ യഥാർത്ഥ മാനസികാവസ്ഥയാണ് മുഖ്യമന്ത്രിയുടെ പ്രവൃത്തിയിലൂടെ വ്യക്തമാകുന്നതെന്നാണ് ബി ജെ പി വിമർശിച്ചത്. ഡി കെ ശിവകുമാറിന്റെ ഈ പ്രവർത്തി ജനങ്ങളെ ആകെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ഇത്തരം ധാർഷ്ട്യങ്ങളോട് ജനങ്ങൾ വരുംദിവസങ്ങളിൽ ശക്തമായി പ്രതികരിക്കുമെന്നും ബി ജെ പി മുന്നറിയിപ്പ് നൽകി. ബി ജെ പിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം പങ്കുവെച്ചുകൊണ്ടാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടിരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ഡി കെ ശിവകുമാറിനെതിരെ വിർശനം ശക്തമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam