രാജ്യതാല്‍പര്യത്തിനൊപ്പം നില്‍ക്കുന്നതിന് കോണ്‍ഗ്രസിന്‍റെ ലക്ഷ്മണരേഖ , ശശി തരൂരിന് പിന്തുണയുമായി ബിജെപി

Published : May 15, 2025, 01:06 PM IST
രാജ്യതാല്‍പര്യത്തിനൊപ്പം നില്‍ക്കുന്നതിന് കോണ്‍ഗ്രസിന്‍റെ  ലക്ഷ്മണരേഖ , ശശി തരൂരിന് പിന്തുണയുമായി ബിജെപി

Synopsis

ദേശസ്നേഹത്തിന് ലക്ഷ്മണ രേഖ വരയ്ക്കാനാകുമോയെന്ന് ബിജെപി

ദില്ലി:ശശി തരൂരിനെ ലക്ഷ്മണരേഖക്കുളളിലാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച്, തരൂരിന് പിന്തുണയുമായി ബിജെപി. രാജ്യതാല്‍പര്യത്തിന് ഒപ്പം നില്‍ക്കുന്നതിന് ലക്ഷ്മണ രേഖ എന്തിനാണെന്ന് ബിജെപി ചോദിച്ചു. പാര്‍ട്ടി ലൈനില്‍ നിന്ന്  മാറി നിരന്തരം പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് കഴിഞ്ഞ ദിവസം നടന്ന  ഉന്നതതല യോഗത്തില്‍ ശശി തരൂരിന് ഹൈക്കമാന്‍ഡ് താക്കീത് നല്‍കിയത്.വ്യക്തിപരമായ അഭിപ്രായങ്ങളെന്നും, രാജ്യ താല്‍പര്യത്തെ മുന്‍നിര്‍ത്തിയുള്ള നിലപാടെന്നുമൊക്കെ നിരന്തരം ജാമ്യമെടുത്തിരുന്ന തരൂരിനോട് ഇനി അത് വേണ്ടെന്ന് വ്യക്തമാക്കിയാണ് പാര്‍ട്ടി നിയന്ത്രണ രേഖ വരച്ചത്.

എന്നാല്‍ രാജ്യ താല്‍പര്യത്തിനായി നില്‍ക്കുന്ന തരൂരിനെ കോണ്‍ഗ്രസ് ഒറ്റപ്പെടുത്തുവെന്ന പ്രചാരണം ബിജെപി ശക്തമാക്കുകയാണ്. ദേശസ്നേഹത്തിന് ലക്ഷ്മണ രേഖ വരയ്ക്കാനാകുമോയെന്ന് ബിജെപി ചോദിക്കുന്നു. സൈനികര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിന് എങ്ങനെ ലക്ഷ്മണ രേഖ വരയ്ക്കാനാകും. കോണ്‍ഗ്രസിന്‍റെ ദേശസ്നേഹത്തെ ചോദ്യം ചെയ്ത് രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി  നില്‍ക്കുന്നവര്‍ക്കേ ലക്ഷ്മണ രേഖയെ കുറിച്ച് ചിന്തിക്കാനാകൂയെന്ന് ബിജെപി വിമര്ശിക്കുന്നു.

അതേ സമയം തരൂരിനുള്ള നടപടി തല്‍ക്കാലം താക്കീതിലൊതുക്കാനാണ് ആലോചന. പൊതു സമൂഹത്തോട് പാര്‍ട്ടി നിലപാട് പറഞ്ഞാല്‍ മതിയെന്നാണ് കോണ്‍ഗ്രസിന്‍റെ നിര്‍ദ്ദേശം . തരൂരിന്‍റെ തുടര്‍ന്നുള്ള നീക്കങ്ങളും പ്രതികരണങ്ങളും പാര്‍ട്ടി നിരീക്ഷിക്കും.കേരളത്തിലും, ദേശീയ തലത്തിലും നിരന്തരം തലവേദനയുണ്ടാക്കുന്ന തരൂര്‍ പാര്‍ട്ടി ലൈന്‍ പാലിക്കണമെന്ന് പലകുറി ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, സ്വന്തം വഴിയേ തരൂര്‍ നീങ്ങുകയാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം