
ദില്ലി: സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ എൻ ഡി എയുടെ കുതിപ്പ്. ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ച് എന്ന് തോന്നിച്ചെങ്കിലും വോട്ടെണ്ണൽ മണിക്കൂർ പിന്നിടുമ്പോൾ ബി ജെ പി സഖ്യം കുതിക്കുകയാണ്. മഹാരാഷ്ട്രയിൽ മഹാ വിജയം നേടുമെന്ന സൂചനകളാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്നത്. തുടർഭരണം ഉറപ്പിച്ച് മഹായുതി മുന്നണി വമ്പൻ ജയത്തിലേക്കാണ് കുതിക്കുന്നത്. മൊത്തം 288 സീറ്റിൽ 220 ലേറെ സീറ്റിലും വിജയം നേടിയാണ് ബി ജെ പി സഖ്യം അധികാരത്തിലേക്ക് മുന്നേറുന്നത്. കോൺഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം കേവലം 50 സീറ്റുകളിലേക്ക് ഒതുങ്ങി. ബിജെപിയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. മത്സരിച്ച 148 സീറ്റുകളിൽ 124 ലും ബിജെപി കുതിക്കുകയാണ്. ദേവേന്ദ്ര ഫഡ്നവിസ് അടക്കം മത്സരിച്ച മുൻനിര നേതാക്കളെല്ലാം വിജയരഥത്തിലേറി. സഖ്യകക്ഷികളായ ഏകനാഥ് ഷിൻഡെയുടെ ശിവസേനയും അജിത് പവാറിൻ്റെ എൻ സി പിയും മുന്നേറി.
Byelection Result 2024 Live: പാലക്കാട് ബിജെപി കോട്ടയിൽ രാഹുലിൻ്റെ തേരോട്ടം; ലീഡ് പിടിച്ചു
ഷിൻഡേ ശിവസേന മത്സരിച്ച 81 ൽ 55 ലും അജിത് പവാറിൻ്റെ എൻസിപി 59 ൽ 38 ലും കുതിച്ചു. 101 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 20 സീറ്റോളം മാത്രമാണ് നേടാനായത്. ശരദ് പവാറിൻ്റെ എൻസിപി 86 ൽ 19 ലും ഉദ്ധവ് താക്കറെയുടെ ശിവസേന 95 ൽ 13 ലേക്കും ഒതുങ്ങി. ഉദ്ധവ് താക്കറേക്ക് കനത്ത തിരിച്ചയാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത്.
ജാർഖണ്ഡിൽ മത്സരം കുറേക്കൂടി ആവേശകരമാണ്. ഇരുമുന്നണികളും ലീഡ് നിലയുടെ കാര്യത്തിൽ മാറി മാറി മുന്നിലേത്തുകയാണ്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവര പ്രകാരം 48 സീറ്റിൽ 'ഇന്ത്യ' സഖ്യം മുന്നിട്ട് നിൽക്കുകയാണ്. ബി ജെ പി സഖ്യം 26 സീറ്റിലാണ് നിലവിൽ മുന്നിട്ട് നിൽക്കുന്നത്. എക്സിറ്റ് പോളുകളിൽ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻ ഡി എ വിജയിക്കുമെന്നായിരുന്നു പ്രവചനം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam