ചേലക്കര വിജയത്തോടെ സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം എന്ന പ്രചാരണം കഴമ്പില്ലെന്ന് വ്യക്തമായെന്ന് പി രാജീവ്. പാലക്കാട്ടും വോട്ട് വർദ്ധിപ്പിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. കേരളത്തിലെ ജനങ്ങൾ എൽഡിഎഫ് സർക്കാരിനെ വിശ്വസിക്കുന്നുവെന്നതിന് തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലം. മുനമ്പം വിഷയം ശാശ്വതമായി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്, പ്രശ്നം പരിഹരിക്കപ്പെടരുത് എന്ന് കരുതുന്ന ഒരു വിഭാഗം പുറത്തുണ്ട്. അവരാണ് വിഷയം സങ്കീർണ്ണം ആക്കാൻ ശ്രമിക്കുന്നത്. സർക്കാരിന്റെ കരുതലോടെയുള്ള ഇടപെടലിലൂടെ മുനമ്പത്തുകാർക്ക് അവരുടെ ഭൂമിയുടെ അവകാശം പൂർണ്ണമായി കിട്ടുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.
- Home
- News
- Kerala News
- Malayalam News Highlights: 4 ലക്ഷത്തിലേറെ 'പ്രിയ'ങ്ക, രാഹുലിന് വമ്പൻ ജയം, ചെങ്കര ചേലക്കര
Malayalam News Highlights: 4 ലക്ഷത്തിലേറെ 'പ്രിയ'ങ്ക, രാഹുലിന് വമ്പൻ ജയം, ചെങ്കര ചേലക്കര

വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്ക് ത്രസിപ്പിക്കുന്ന വിജയം. രാഹുൽ ഗാന്ധിയുടെ 2024ലെ റെക്കോഡ് ഭൂരിപക്ഷവും കടന്ന് പ്രിയങ്ക കുതിച്ചു. നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ പ്രിയങ്ക ജയിച്ചുകയറിയത്. ഇഞ്ചോടിഞ്ചുള്ള പോരാട്ടമെന്ന് കരുതിയ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ റെക്കോഡ് ജയം സ്വന്തമാക്കി. 18840 വോട്ടുകൾക്കാണ് രാഹുൽ ജയിച്ചത്. 12201 വോട്ടുകൾക്ക് വിജയിച്ച് യു ആർ പ്രദീപ് ചേലക്കരയെ ചെങ്കരയുമാക്കി. വോട്ടെണ്ണൽ തത്സമയം ഏഷ്യാനെറ്റ് ന്യൂസിൽ കാണാം
പാലക്കാട്ടും വോട്ട് വർദ്ധിപ്പിക്കാൻ എൽഡിഎഫിന് കഴിഞ്ഞു : പി രാജീവ്
ചേലക്കരയിൽ ജനകീയ പിന്തുണ കിട്ടി
ചേലക്കരയിൽ ജനകീയ പിന്തുണ കിട്ടിയെന്ന് പിവി അൻവർ. പിണറായിസത്തിന് എതിരെയുള്ള വോട്ടാണ് കിട്ടിയത്. സിഎം ഓഫീസിനെതിരെ പറഞ്ഞ കാര്യങ്ങൾ ശെരിവയ്ക്കുന്ന ഫലം. സിപിഐ ക്കു പോലും ഒറ്റക്ക് നിന്നാൽ ഇത്ര കിട്ടുമോ എന്നും അൻവർ പരിഹസിച്ചു.
'ഭരണവിരുദ്ധവികാരം എപ്പോഴും വോട്ടായി മാറണമെന്നില്ല എന്ന പാഠമാണ് ചേലക്കര ഞങ്ങൾക്ക് നൽകിയത്': കെ. മുരളീധരന്‍
പാലക്കാട് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഏറ്റവും വലിയ സന്തോഷം മുനിസിപ്പാലിറ്റി തിരിച്ചുപിടിച്ചതാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എൽഡിഫ് പരസ്യം എൽഡിഎഫിനെ സ്നേഹിക്കുന്നവരെ പോലും ശത്രുക്കളാക്കിയെന്നും മുരളീധരൻ കുറ്റപ്പെടുത്തി. ചേലക്കരയിലെ തിരിച്ചടി പാർട്ടി ഗൗരവത്തിൽ കാണുന്നുണ്ട്. പാലക്കാടിനേക്കാൾ സിസ്റ്റമാറ്റിക് വർക്ക് നടന്നത് ചേലക്കരയിലാണ്. ചേലക്കരയിൽ ഭരണ വിരുദ്ധ വികാരം വോട്ട് ആയില്ലെന്നും ജനങ്ങൾ ഒരു താക്കീത് കൂടി നൽകിയതാണെന്നും മുരളീധരൻ പറഞ്ഞു
ചേലക്കരയിൽ പോസ്റ്റൽ ബാലറ്റ് വോട്ട് നില
ചേലക്കരയിൽ പോസ്റ്റൽ ബാലറ്റ് കൗണ്ടിൽ നേടിയ വോട്ട് നില.
സ്ഥാനാര്‍ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍
യു.ആര്‍. പ്രദീപ് - സിപിഎം - 568
കെ. ബാലകൃഷ്ണന്‍ (ബിജെപി) - 255
രമ്യ ഹരിദാസ് (കോണ്‍ഗ്രസ്) - 489
കെ.ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍) - 10
എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍) - 11
ഹരിദാസന്‍ (സ്വതന്ത്രന്‍) - 5
നോട്ട - 7
അസാധുവായ വോട്ട് - 141
വയനാട്ടിൽ വോട്ടെണ്ണൽ തുടരുന്നു
വയനാട് ലോക്സഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ തുടരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രിയങ്ക ഗാന്ധി 525763 വോട്ട് നേടി. 347285 വോട്ടാണ് ലീഡ്. സിപിഐ സ്ഥാനാർത്ഥി സത്യൻ മൊകേരിക്ക് 178478 വോട്ട് മാത്രമേ നേടാനായുള്ളൂ. എങ്കിലും കെട്ടിവച്ച കാശ് നഷ്ടപ്പെടില്ല. നവ്യ ഹരിദാസ് (ബിജെപി) 97184 വോട്ട് നേടി.
ചെങ്കര തന്നെ ചേലക്കര: പ്രദീപിന് മിന്നുന്ന വിജയം
ഇവിഎം കൗണ്ടിങ് 13 റൗണ്ട് പൂർത്തിയായപ്പോൾ ചേലക്കരയിൽ സിപിഎം സ്ഥാനാർത്ഥി പ്രദീപ് വിജയിച്ചു. 64259 വോട്ടാണ് ചേലക്കരയിൽ പ്രദീപ് നേടിയത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് 33354 വോട്ട് മാത്രമാണ് നേടാനായത്. ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ 9000ത്തോളം വോട്ട് വർധിപ്പിച്ച് 33354 വോട്ട് നേടി. ഡിഎംകെ സ്ഥാനാർത്ഥി 3909 വോട്ട് മാത്രമാണ് നേടാനായത്.
പാലക്കാട് രാഹുലിന് റെക്കോർഡ് ജയം
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. 13ാം റൗണ്ട് വോട്ടെണ്ണി തീർന്നപ്പോൾ ലീഡ് 20000 കടന്നു.
റൗണ്ട് 14
ബിജെപി : 363
എൽഡിഎഫ് : 1033
യുഡിഎഫ് : 889
-----
ആകെ
ബിജെപി: 39520
എൽഡിഎഫ് : 37348
യുഡിഎഫ് : 58244
ലീഡ് : യുഡിഎഫ് - 18,724
പാലക്കാട് വോട്ട് നില
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. 13ാം റൗണ്ട് വോട്ടെണ്ണി തീർന്നപ്പോൾ ലീഡ് 20000 കടന്നു.
റൗണ്ട് 13
ബിജെപി : 2119
എൽഡിഎഫ് : 3649
യുഡിഎഫ് : 3706
-----
ആകെ
ബിജെപി: 39157
എൽഡിഎഫ് : 36318
യുഡിഎഫ് : 57355
ലീഡ് : യുഡിഎഫ് - 18,198
രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. 13ാം റൗണ്ട് വോട്ടെണ്ണി തീർന്നപ്പോൾ ലീഡ് എതിരാളികൾക്ക് മറികടക്കാൻ കഴിയാത്ത നിലയായി.
റൗണ്ട് 13
ബിജെപി : 2119
എൽഡിഎഫ് : 3649
യുഡിഎഫ് : 3706
ചെലോടെ ചെങ്കര
ഇവിഎം കൗണ്ടിങ് 13 റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് 12,122 വോട്ടിന് ലീഡ് ചെയ്യുന്നു.
ഷാഫിക്ക് കിട്ടിയതിലും വലിയ പിന്തുണ രാഹുലിന്
പാലക്കാട് പിരിയാരി പഞ്ചായത്തിൽ യുഡിഎഫിന് മികച്ച ഭൂരിപക്ഷം. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് 2021 ൽ ഷാഫി പറമ്പിലിന് ലഭിച്ചതിലേറെ ഭൂരിപക്ഷം ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിക്ക് 13152 വോട്ടാണ് പഞ്ചായത്തിൽ ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 6519 വോട്ടും ബിജെപിക്ക് 5214 വോട്ടും പഞ്ചായത്തിൽ ലഭിച്ചു.
ചേലക്കരയിൽ 12ാം റൗണ്ട് പിന്നിട്ടപ്പോൾ വോട്ട് നില
ഇവിഎം കൗണ്ടിങ് 12 റൗണ്ട് പൂർത്തിയായപ്പോൾ നേടിയ വോട്ട് നില.
സ്ഥാനാര്‍ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍
യു.ആര്‍. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം) - 60246
കെ. ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി-താമര) - 31663
രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ) - 48179
കെ.ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം) - 217
എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) - 3560
ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) - 157
നോട്ട - 929
പാലക്കാട് 12ാം റൗണ്ടിലും സരിന് മുന്നേറ്റം
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മികച്ച ലീഡ്. 12ാം റൗണ്ട് വോട്ടെണ്ണി തീർന്നപ്പോൾ 16611 വോട്ടിന് മുന്നിലാമ് രാഹുൽ. 11 ന് പിന്നാലെ 12ാം റൗണ്ടിലും ഇടത് സ്ഥാനാർത്ഥിയാണ് ലീഡ് പിടിച്ചത്.
റൗണ്ട് 12
ബിജെപി : 2545
എൽഡിഎഫ് : 4582
യുഡിഎഫ് : 3804
-----
ആകെ
ബിജെപി: 37038
എൽഡിഎഫ് : 32666
യുഡിഎഫ് : 53649
ലീഡ് : യുഡിഎഫ് - 16,611
വീണ്ടും ലീഡുയർത്തി യുആർ പ്രദീപ്
ഇവിഎം കൗണ്ടിങ് 12ാം റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് 12067 വോട്ടിന് ലീഡ് ചെയ്യുകയാണ്. 11ാം റൗണ്ടിൽ മാത്രമാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലീഡ് ലഭിച്ചത്.
ചേലക്കരയിൽ ബിജെപിക്ക് വോട്ട് വർധിച്ചു
ഇവിഎം കൗണ്ടിങ് പതിനൊന്ന് റൗണ്ട് പൂർത്തിയായപ്പോൾ ബിജെപി സ്ഥാനാർത്ഥി കെ. ബാലകൃഷ്ണന്‍ വോട്ടുയർത്തിയെന്ന് വ്യക്തമാകുന്നതാണ് കണക്ക്. 2021 നിയമസഭയിൽ നേടിയത് 24045 വോട്ടിനെയും പാർലമെന്റ് തെരഞ്ഞെടുപ്പിൽ സരസു നേടിയത് 28974 വോട്ടിനെയും മറികടക്കാൻ ബാലകൃഷ്ണന് സാധിച്ചു. 11ാം റൗണ്ടിൽ 28666 വോട്ട് ലീഡാണ് ബിജെപിക്ക് കിട്ടിയത്.
മഹാരാഷ്ട്രയിൽ രണ്ടിടത്ത് സിപിഎം മുന്നിൽ
മഹാരാഷ്ട്രയിൽ രണ്ട് സീറ്റിൽ സിപിഎം സ്ഥാനാർത്ഥികൾ മുന്നിൽ. ദഹാനിലും കൽവനിലുമാണ് സിപിഎം സ്ഥാനാർത്ഥികൾ മുന്നിലുള്ളത്. ദഹാൻ സിപിഎമ്മിൻ്റെ സിറ്റിംഗ് സീറ്റാണ്. മഹാ വികാസ് അഗാഡി സഖ്യത്തിലാണ് സിപിഎം സ്ഥാനാർത്ഥികൾ മത്സരിച്ചത്.
പാലക്കാട് 11ാം റൗണ്ടിൽ ലീഡ് സരിന്
പാലക്കാട് 11ാം റൗണ്ട് വോട്ടെണ്ണിയപ്പോൾ ലീഡ് പിടിച്ച് ഇടത് സ്ഥാനാർത്ഥി പി സരിൻ. ബിജെപിക്ക് വോട്ട് കുറഞ്ഞതിനാൽ രാഹുലിൻ്റെ ലീഡ് കുതിച്ചുയർന്നു
റൗണ്ട് 11
ബിജെപി : 1671
എൽഡിഎഫ് : 4361
യുഡിഎഫ് : 4258
-----
ആകെ
ബിജെപി: 34493
എൽഡിഎഫ് : 28084
യുഡിഎഫ് : 49845
ലീഡ് : യുഡിഎഫ് - 15352
യു.ആർ പ്രദീപിൻ്റെ ലീഡ് കുറഞ്ഞു
പതിനൊന്നാം റൗണ്ടിൽ ലീഡ് പിടിച്ച് രമ്യ. ഇതോടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപിൻ്റെ ലീഡ് 11,362 ആയി കുറഞ്ഞു.
താമരക്കോട്ടകൾ തകർത്ത് രാഹുലിൻ്റെ തേരോട്ടം
പാലക്കാട് പത്താം റൗണ്ട് വോട്ടെണ്ണിയപ്പോൾ ലീഡ് കുത്തനെ ഉയർത്തി രാഹുൽ മാങ്കൂട്ടത്തിൽ. 12765 വോട്ട് ലീഡാണ് രാഹുലിനുള്ളത്.
റൗണ്ട് 10
ബിജെപി : 2652
എൽഡിഎഫ് : 2880
യുഡിഎഫ് : 5125
-----
ആകെ
ബിജെപി: 32822
എൽഡിഎഫ് : 23723
യുഡിഎഫ് : 45587
ലീഡ് : യുഡിഎഫ് - 12,765
പ്രദീപ് 11936 വോട്ടിന് മുന്നിൽ
ഇവിഎം കൗണ്ടിങ് പത്ത് റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് 11936 വോട്ടിന് ലീഡ് ചെയ്യുന്നു.