ഏക സിവില്‍കോഡ് :സ്വകാര്യ ബില്ലിനു പകരം സർക്കാർ ബില്ല് കൊണ്ടു വരാന്‍ ആലോചന,തെരഞ്ഞെടുപ്പുകളിൽ സജീവ വിഷയമാക്കും

Published : Dec 11, 2022, 05:33 PM IST
ഏക സിവില്‍കോഡ് :സ്വകാര്യ ബില്ലിനു പകരം സർക്കാർ ബില്ല് കൊണ്ടു വരാന്‍ ആലോചന,തെരഞ്ഞെടുപ്പുകളിൽ സജീവ വിഷയമാക്കും

Synopsis

അടുത്ത വർഷത്തെ ബജറ്റ് സമ്മളനത്തിലോ വർഷകാല സമ്മേളനത്തിലോ ബില്ല് നടപ്പാക്കാൻ ബിജെപി ശ്രമിച്ചേക്കും  

ദില്ലി:ഏകീകൃത സിവില്‍കോഡ് പാർലെമന്‍റില്‍ സ്വകാര്യബില്‍ ആയി എത്തിയത് ബിജെപിയുടെ രാഷ്ട്രീയ തീരുമാനത്തിൻറെ അടിസ്ഥാനത്തിലെന്ന് സൂചന. സ്വകാര്യ ബില്ലിനു പകരം പിന്നീട് സർക്കാർ ബില്ല് കൊണ്ടു വരാനാണ് ആലോചന. അടുത്ത വർഷത്തെ ബജറ്റ് സമ്മളനത്തിലോ വർഷകാല സമ്മേളനത്തിലോ ബില്ല് നടപ്പാക്കാൻ ബിജെപി ശ്രമിച്ചേക്കും. ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോ‍ഡ് നടപ്പാക്കുന്നത് പഠിക്കാനായി സംസ്ഥാന സർക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഗുജറാത്ത് ഹിമാചല്‍ തെരഞ്ഞെടുപ്പിലും ഏകീകൃത സിവില്‍ കോഡായിരുന്നു ബിജെപിയുടെ പ്രധാന പ്രചാരണങ്ങളിലൊന്ന്.  ഗുജറാത്തിലെ വൻ വിജയത്തിന് പിന്നാലെ സ്വകാര്യബില്ലിന് അവതരണ അനുമതി നല്തിയത്  ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ല ബിജെപി നീക്കത്തിന്‍റെ തുടക്കമെന്നാണ് സൂചന.

മുന്‍പ് പല തവണ  സ്വകാര്യബില്ലായി സഭയിലെത്തിയിട്ടുണ്ടെങ്കിലും ഏകീകൃത സിവില്‍ കോഡിന് ഇത് ആദ്യമായാണ് അവതരണാനുമതി കിട്ടിയത്. രാജ്യസഭയില്‍ വോട്ടെടുപ്പ് നടത്തിയാണെങ്കിലും ബില്ല് അവതരിപ്പിക്കാനുള്ള നിർദ്ദേശം  ബിജെപിയുടെ മുതിർന്ന നേതാക്കളുടേതായിരുന്നു എന്നാണ് സൂചന. പ്രതിപക്ഷത്തെ വിള്ളലും ആശയക്കുഴപ്പവും തുറന്നുകാട്ടാനും സർക്കാരിനായി. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബില്ല് പാർലമെൻറിൽ ചർച്ചയാക്കും. ഏക സിവിൽ കോഡിനെതിരായിരുന്നു നേരത്തെ നിയമകമ്മീഷൻ നല്കിയ റിപ്പോർട്ട്. സമായം ഉണ്ടാക്കിയേ നടപ്പാക്കാനാകൂ എന്നാണ് നിയമകമ്മീഷൻ വ്യക്തമാക്കിയത്. എന്നാൽ ഒരു സഭയിലെങ്കിലും ബില്ല് പാസാക്കി വിഷയം തെരഞ്ഞെടുപ്പുകളിൽ സജീവമാക്കാനുള്ള നീക്കം വരുന്ന പാർലമെൻറ് സമ്മേളനങ്ങളിൽ ഉണ്ടാകും എന്നാണ് സൂചന. 

ഏക സിവിൽ കോഡ്: കോൺഗ്രസിന് ശക്തമായ നിലപാടുണ്ട്, നടന്നത് പ്രാഥമിക ചർച്ച മാത്രം, വിവാദമാക്കേണ്ടതില്ല: ജെബി മേത്തർ

 

ഏക സിവിൽ കോഡ് വിഷയത്തിൽ  രാജ്യസഭയിൽ നടന്നത് സ്വകാര്യ ബില്ലിന് മേലുള്ള പ്രാഥമിക ചർച്ച മാത്രമെന്ന് കോൺഗ്രസ് എംപി ജെബി മേത്തർ. ഈ വിഷയത്തിൽ കോൺഗ്രസിന്റെ മൂന്ന് എംപിമാരും ശക്തമായ പ്രതികരണമാണ് സഭയിൽ നടത്തിയത്. കോൺഗ്രസിന് ഇക്കാര്യത്തിൽ ശക്തമായ നിലപാടുണ്ടെന്നും അവർ പറഞ്ഞു.ഈ വിഷയം വിവാദമാക്കേണ്ട സാഹചര്യമില്ല.  കൂടുതൽ കോൺഗ്രസ് നേതാക്കൾ ചർച്ചയിൽ പങ്കെടുത്തില്ല എന്ന ആക്ഷേപത്തോട്  പ്രതികരിക്കാനില്ലെന്നും അവര്‍ പറഞ്ഞു

കോൺഗ്രസിനെ വിമർശിച്ചിട്ടില്ല, ജാഗ്രക്കുറവുണ്ടായി, സിപിഎം നിലപാട് ന്യൂനപക്ഷ പ്രീണനം: പിവി അബ്ദുൾ വഹാബ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം