ഒരു ലക്ഷം പ്രവർത്തകർക്ക് അത്യാവശ്യ മെഡിക്കൽ സേവന പരിശീലനം നൽകാൻ ബിജെപി

By Web TeamFirst Published Jun 6, 2021, 11:04 PM IST
Highlights

അത്യാവശ്യ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാൻ പ്രവർത്തകർക്ക് പരിശീലനം നൽകാൻ ബിജെപി. ഒരു ലക്ഷത്തോളം വരുന്ന ബിജെപി പ്രവർത്തകരായ സന്നദ്ധ പ്രവർത്തകർക്കാണ് മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും അത്യാവശ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനും പരിശീലനം നൽകുക. 

ദില്ലി: അത്യാവശ്യ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാൻ പ്രവർത്തകർക്ക് പരിശീലനം നൽകാൻ ബിജെപി. ഒരു ലക്ഷത്തോളം വരുന്ന ബിജെപി പ്രവർത്തകരായ സന്നദ്ധ പ്രവർത്തകർക്കാണ് മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും അത്യാവശ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനും പരിശീലനം നൽകുക. 

കൊവിഡ് രണ്ടാം തരംഗത്തിൽ ബിജെപി പ്രവർത്തകരുടെ ദുരിതാശ്വാസം പ്രവർത്തനങ്ങളടക്കം അവലോകനം ചെയ്ത യോഗത്തിന് ശേഷമാണ് ബിജെപി ഇക്കാര്യം അറിയിച്ചത്. ബിജെപി അധ്യക്ഷൻ ജെപി  നദ്ദയാണ് ജനറൽ സെക്രട്ടറിമാരുടെയും പ്രസിഡന്റുമാരുടെയും യോഗം വിളിച്ചു ചേർത്തത്.

നദ്ദയുടെ വസതിയില്‍ നടന്ന യോഗത്തില്‍ ഒമ്പത് ബിജെപി ജനറല്‍ സെക്രട്ടറിമാരും യുവ, കിസാന്‍, മഹിള, ഒബിസി, എസ്സി, എസ്ടി, ന്യൂനപക്ഷ മോര്‍ച്ചകളുടെ പ്രസിഡന്റുമാരും പങ്കെടുത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടന്ന അക്രമസംഭവങ്ങളെ കുറിച്ചും യോഗത്തിൽ നേതാക്കൾ ചർച്ച ചെയ്തിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!