സർക്കാർ പരിപാടിയിൽ ഖുറാൻ പാരായണമെന്ന് ബിജെപി ആരോപണം, ഖുറാൻ മാത്രമല്ലെന്ന് മന്ത്രിയുടെ മറുപടി; കർണാടകയിൽ വിവാദം

Published : Oct 09, 2025, 08:42 PM IST
Quran

Synopsis

സർക്കാർ പരിപാടിയിൽ ഖുറാൻ പാരായണമെന്ന് ബിജെപി ആരോപണം. സംഭവം എല്ലാ വിധത്തിലും ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ബിജെപി ആരോപിച്ചു. അതേസമയം, സർക്കാർ പരിപാടിയാണെന്ന ആരോപണം കോൺ​ഗ്രസ് നിഷേധിച്ചു.

ബെംഗളൂരു: കർണാടകയിൽ സർക്കാർ പരിപാടിയിൽ ഖുറാൻ പാരായണം നടത്തിയെന്ന് ബിജെപി. ഒക്ടോബർ 5 ന് ഹുബ്ബള്ളിയിൽ നടന്ന പരിപാടിയിലാണ് ഖുറാൻ പാരായണം നടത്തിയതെന്ന് ബിജെപി ആരോപിച്ചു. പാരായണത്തിന്റെ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. സംഭവം എല്ലാ വിധത്തിലും ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ബിജെപി ആരോപിച്ചു. അതേസമയം, സർക്കാർ പരിപാടിയാണെന്ന ആരോപണം കോൺ​ഗ്രസ് നിഷേധിച്ചു. ഖുറാൻ മാത്രമല്ല, മറ്റ് മതങ്ങളുടെ പ്രാർഥനയും വേദിയിൽ ആലപിച്ചെന്ന് മന്ത്രി സന്തോഷ് ലാഡ് മറുപടി നൽകി.

അതൊരു സർക്കാർ പരിപാടിയായിരുന്നു. എങ്ങനെയാണ് അവർക്ക് ഇമാമിനെ വിളിച്ച് ഖുർആൻ പാരായണം ചെയ്യാൻ കഴിയുക. സർക്കാർ പരിപാടിയിൽ കോൺഗ്രസ് പതാകകൾ ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ പാർട്ടി പ്രവർത്തകരെപ്പോലെയാണ് പെരുമാറിയതെന്ന് ബിജെപി എംഎൽഎയും പ്രതിപക്ഷ ഉപനേതാവുമായ അരവിന്ദ് ബെല്ലാഡ് പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവും അടിയന്തര നടപടിയും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയെന്നും സർക്കാർ നടപടിയെടുക്കുന്നില്ലെങ്കിൽ, വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പിന്നാലെ മറുപടിയുമായി മന്ത്രിയും രം​ഗത്തെത്തി. ഈ പ്രത്യേക വീഡിയോ എടുത്ത് കാണിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഖുറാനിൽ നിന്നുള്ള ഒരു പാരായണം ഉണ്ടായിരുന്നു. എന്നാൽ ഹിന്ദു ദൈവങ്ങൾക്കും ദേവതകൾക്കും വേണ്ടിയുള്ള മറ്റ് പാരായണങ്ങളും ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന് എതിർപ്പുകൾ ഉള്ളതെന്ന് എനിക്കറിയില്ലെന്ന് ചടങ്ങിൽ പങ്കെടുത്ത സംസ്ഥാന മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.

അതൊരു സർക്കാർ പരിപാടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് കോർപ്പറേറ്റർമാരാണ് പരിപാടി സംഘടിപ്പിച്ചത്. അത്തരമൊരു പരിപാടിയിൽ കോൺഗ്രസ് പതാകകൾ പ്രദർശിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹുബ്ബള്ളിയിൽ നടന്ന പരിപാടിയിൽ ദേവർ ഗുഡിഹാൾ റോഡിലെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്ക് സൗജന്യ തയ്യൽ മെഷീനുകളുടെ വിതരണവും ഉൾപ്പെട്ടിരുന്നു. തൊഴിൽ, ജില്ലാ ചുമതലയുള്ള മന്ത്രി സന്തോഷ് ലാഡ് പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ 14 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി
'ലിവ് ഇൻ ബന്ധത്തിലും ഭാര്യ പദവി നൽകണം': വിവാഹ വാഗ്ദാനം നൽകി പിന്മാറുന്ന പുരുഷന്മാർക്ക് നിയമത്തിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് കോടതി